പുലി പല്ല് വിവാദം കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെയും, സുരേഷ് ഗോപിയുടെ കഴുത്തിലെ പുലി പല്ല് മാല വന്യജീവി നിയമത്തിന്റെ ലംഘനം ആണെന്ന് വാടാനപ്പള്ളി സ്വദേശി മുഹമ്മദ് ഹാഷിമാണ് ഡിജിപിക്ക് പരാതി നൽകിയത്.  കണ്ണൂരിലും തൃശൂരിലും ഷർട്ട് ധരിക്കാതെ സുരേഷ് ഗോപി ഒരു പരിപാടിയിൽ പങ്കെടുക്കുന്നതിൻ്റെ ദൃശ്യങ്ങൾ സഹിതമാണ് പരാതി നൽകിയത്.
 പുലി പല്ല് മാല കിട്ടിയതെങ്ങനെയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം.
 ഇത് വന്യജീവി സംരക്ഷണ നിയമത്തിൻ്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.  നിയമലംഘനം അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
 പുലി പല്ല് കൈവശം വച്ച കേസിൽ റാപ്പർ വേടനെ ഇന്ന് അറസ്റ്റ് ചെയ്തു.  മൃഗങ്ങളെ വേട്ടയാടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തതിന് പിന്നാലെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.  പെരുമ്പാവൂർ കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തി ചോദ്യം ചെയ്ത ശേഷമാണ് നടപടി.  പുലി പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഇത് ഒറിജിനൽ ആണെന്ന് അറിയില്ലായിരുന്നുവെന്നും വേടൻ പറഞ്ഞു.
 വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.
വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.