• ഉത്തരേന്ത്യയില്‍ ഉഷ്ണതരംഗം ശക്തമായി. അഞ്ച് സംസ്ഥാനങ്ങളിലെ 21 നഗരങ്ങളില്‍
പകല്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് പിന്നിട്ടു. ദേശീയ തലസ്ഥാനമായ
ഡല്‍ഹിയില്‍ അടുത്ത മൂന്ന് ദിവസം ഉഷ്ണതരംഗ മുന്നറിയിപ്പ്
നല്‍കിയിരിക്കുകയാണ്.
• ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ കിരീടമുറപ്പിക്കാനിറങ്ങിയ ലിവർപൂളിന് അപ്രതീക്ഷിത തോൽവി. ഫുൾഹാമിനോട് 3-2ന് കീഴടങ്ങി.
• എസ്ഡിപിഐ സംസ്ഥാന നേതാവിന് സ്വന്തം
പൊലീസ് ക്യാന്റീൻ കാർഡ് നൽകിയ ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയെ സസ്‌പെൻഡ്
ചെയ്തു. അന്വേഷണവിധേയമായാണ് എഎസ്‌ഐ എ കെ സലീമിനെ റൂറൽ എസ്‌പി ഡോ. വൈഭവ്
സക്‌സേന സസ്‌പെൻഡ് ചെയ്തത്.
• യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കുന്ന മനുഷ്യാവകാശ വിരുദ്ധ
യാഥാസ്ഥിതിക നയങ്ങള്‍ക്കെതിരെ സ്വന്തം രാജ്യത്തും യൂറോപ്യൻ നഗരങ്ങളിലും
വ്യാപക പ്രതിഷേധം. യുഎസിലെ അമ്പതോളം സംസ്ഥാനങ്ങളില്‍ ജനങ്ങള്‍
തെരുവിലിറങ്ങി കൂറ്റന്‍ പ്രകടനങ്ങള്‍ നടത്തി.
• വംശീയ കലാപം തുടരുന്ന മണിപ്പൂരില്‍ സമാധാനം ഇനിയുമകലെ. കലാപം
അവസാനിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചു ചേര്‍ത്ത യോഗം
തീരുമാനമാകതെ പിരിഞ്ഞു.
• മിനിമം മാർക്ക് അടിസ്ഥാനമാക്കിയുള്ള എട്ടാം ക്ലാസ് പരീക്ഷയില്‍ ഹിന്ദി
ഭാഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അടിതെറ്റി. ആകെ 3.87 ലക്ഷം വിദ്യാർത്ഥികൾ
പരീക്ഷ എഴുതിയപ്പോള്‍ 42,810 (12.69 ശതമാനം) പേരും തോറ്റു. ഇവര്‍ക്ക് ഇ
ഗ്രേഡാണ് ലഭിച്ചത്.
• ഐബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ആൺസുഹൃത്തും ഐബി
ഉദ്യോഗസ്ഥനുമായ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമാണെന്ന് പൊലീസ്. ഒരു
വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രത്തിന് ശേഷം
വിവാഹത്തിൽനിന്ന് സുകാന്ത് പിന്മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും
പൊലീസ് പറയുന്നു.