ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയെ നയിക്കാൻ ഇനി എംഎ ബേബി, ഇഎംഎസിന് ശേഷം ജനറൽ സെക്രട്ടറിയാകുന്ന മലയാളി. #MABaby

മധുര : എം എ ബേബിയെ സിപിഐഎം ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.   പി.ബി യോഗത്തിൽ എം.എ.   ബേബി യുടെ പേര് അംഗീകരിച്ചു.   ഇഎംഎസിനു ശേഷം സിപിഐഎം ജനറൽ സെക്രട്ടറി പദവിയിലെത്തുന്ന രണ്ടാമത്തെ മലയാളിയാണ് എംഎ.   ബേബി

  2016 മുതൽ സിപിഐഎമ്മിൻ്റെ കേന്ദ്ര നേതൃത്വത്തിലാണ് ബേബി പ്രവർത്തിക്കുന്നത്.   1989ൽ കേന്ദ്രകമ്മിറ്റി അംഗമായ ബേബി 2012ലാണ് പിബിയിലെത്തിയത്. കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിൽ അരനൂറ്റാണ്ടിലേറെ അനുഭവസമ്പത്തുള്ള ബേബി.     സ്വാതന്ത്ര്യാനന്തര കാലഘട്ടത്തിലെ വിദ്യാർത്ഥി സമരങ്ങളിലൂടെ ഉയർന്നുവന്ന ബേബി, സ്വാതന്ത്ര്യാനന്തര തലമുറയിലെ ഏറ്റവും പ്രമുഖ രാഷ്ട്രീയ നേതാക്കളിൽ ഒരാളാണ്.

  രാഷ്ട്രീയത്തിന് അതീതമായി സാംസ്കാരിക ചിന്തകൻ, സൈദ്ധാന്തികൻ, തത്ത്വചിന്തകൻ, ഭരണാധികാരി എന്നീ നിലകളിൽ തിളങ്ങിയ എം എ ബേബി ഇഎംഎസിന് ശേഷം കേരള പാർട്ടിയിൽ നിന്ന് ഇന്ത്യൻ പാർട്ടിയുടെ പരമോന്നത പദവിയിലെത്തി.

  എഴുപതുകളിൽ കേരളത്തിലെ കാമ്പസുകൾ ഉറക്കെ വിളിച്ചുപറഞ്ഞ മുദ്രാവാക്യം നാലര പതിറ്റാണ്ടിനുശേഷം മധുരയുടെ മണ്ണിൽ നിന്ന് മുഴങ്ങുന്നു- 'എംഎ ബേബി നമ്മെ നയിക്കും'.   1972-ലെ കൊല്ലം സംസ്ഥാന സമ്മേളനത്തിൽ 9-ാം മധുര കോൺഗ്രസിന് മുന്നോടിയായാണ്  പി.എം.   അലക്‌സാണ്ടർ മാഷിൻ്റെയും ലില്ലിയുടെയും എട്ട് മക്കളിൽ ഇളയ ആളായ ബേബി പാർട്ടി മെംബർഷിപ്പിൽ എത്തിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0