• ഒരു നൂറ്റാണ്ടിൽ അധികമായി ലോക സഞ്ചാരികളെ അടക്കം വിസ്മയിപ്പിച്ചിരുന്ന
പാമ്പൻ പാലത്തിന് പുതുജന്മം. 2019 ൽ തറക്കല്ലിട്ട പാമ്പൻ 2.0 പ്രധാനമന്ത്രി
നരേന്ദ്ര മോദി ഇന്ന് നാടിന് സമർപ്പിക്കും.
• സംസ്ഥാന സ്‌കൂള്‍ സിലബസില്‍ മിനിമം മാര്‍ക്ക് സമ്പ്രദായം നടപ്പിലാക്കിയുള്ള
എട്ടാം ക്ലാസിലെ ആദ്യ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഓരോ വിഷയത്തിലും 30
ശതമാനം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും പരീക്ഷ
നടത്തും.
• വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന
സംവിധാനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ്
മന്ത്രി വീണാ ജോര്‍ജ്.
• തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പൊലീസ് മേധാവിയുടെ
മേല്‍നോട്ടം വേണമെന്ന് ഹൈക്കോടതി. കലക്ടറുടെയും ജില്ലാ പൊലീസ് മേധാവിയുടെയും
നിയന്ത്രണത്തിലാകണം പൂരം നടത്തേണ്ടതെന്നും ഹൈക്കോടതി നിർദേശിച്ചു.
• ഫോബ്സിന്റെ ലോക ശതകോടീശ്വര പട്ടികയിൽ ഒന്നാമത് ഇലോൺ മസ്ക്. മലയാളികളിൽ ഇക്കുറിയും ഒന്നാം
സ്ഥാനത്ത് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. ഇന്ത്യക്കാരിൽ ഏറ്റവും സമ്പന്നൻ മുകേഷ്
അംബാനി.
• സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) കൊച്ചിയിലെ
കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ തുടര്‍നടപടി
നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ ഡല്‍ഹി ഹൈക്കോടതിയെ
സമീപിച്ചു.
• ഐപിഎൽ ക്രിക്കറ്റിൽ ശനിയാഴ്ച രണ്ടാം മത്സരത്തിൽ രാജസ്ഥാൻ 50 റൺസിന്റെ
ആധികാരിക വിജയം നേടി. സ്കോർ: രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 205/4, പഞ്ചാബ്
കിങ്സ് 155/9.