ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 07മാർച്ച് 2025 - #NewsHeadlinesToday

• മലപ്പുറം താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികളെ മുംബൈ ലോണോവാലയിൽ നിന്ന് കണ്ടെത്തി. താനൂർ ദേവദാർ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളെയാണ്  ട്രെയിനിൽ സഞ്ചരിക്കവെ റെയിൽവെ പൊലീസ് കണ്ടെത്തിയത്.

• വിഴിഞ്ഞം വഴിയുള്ള ആദ്യ ജേഡ്‌ സർവീസ് നടത്തുന്ന മെഡിറ്ററേനിയൻ ഷിപ്പിങ്‌ കമ്പനിയുടെ കപ്പൽ മിയ വ്യാഴം വൈകിട്ട്‌ തുറമുഖത്ത്‌ എത്തി.

• ഫയൽ തീർപ്പാക്കൽ വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക്‌ ഇനി നെഗറ്റീവ്‌ സ്‌കോർ. ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച ‘കെ സ്യൂട്ട്‌’ സോഫ്‌റ്റ്‌വെയർ ഫയൽനീക്കം ഇനി സമയബന്ധിതമാകും.

• പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നിരോധനത്തിന് പിന്നാലെ ഇവരുടെ ഫണ്ടുകൾ എസ്‌ഡി‌പിഐയിലൂടെ ചെലവഴിക്കാൻ ശ്രമമുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ രാജ്യവ്യാപകമായി എസ്‌ഡിപിഐ ഓഫിസുകളിൽ ഇഡി റെയ്ഡ്.

• താൻ കണ്ട കടുവയുടേത് എന്ന പേരിൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ വ്യാജവീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കരുവാരക്കുണ്ട് മണിക്കനാംപറമ്പിൽ സ്വദേശി ജെറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

• അച്ഛന്റെ പ്രായമുള്ള മലയാള സംവിധായകൻ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി അശ്വിനി നമ്പ്യാർ.

• ഇന്ത്യയുടെ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനു നേരെ ആക്രമണശ്രമം. ഖലിസ്ഥാൻവാദികളാണ് ആക്രമിക്കാൻ തുനിഞ്ഞത്.

• അതിസമ്പന്നരായ വ്യക്തികളുടെ എണ്ണം 2024ൽ ഇന്ത്യയിൽ 6% വർദ്ധിച്ചതായി കണക്ക്. വരുംകാലങ്ങളിലും ഈ എണ്ണം ഉയരുക തന്നെ ചെയ്യും എന്ന് നൈറ്റ് ഫ്രാങ്ക് വെൽത്ത് റിപ്പോർട്ട് 2025.

• ദക്ഷിണേന്ത്യൻ സിനിമകളിൽ ശ്രദ്ധ പതിപ്പിക്കുന്നതിനായി ബോളിവുഡ് വിട്ട് പ്രമുഖ താരം അനുരാഗ് കശ്യപ്. ബോക്സ് ഓഫീസ് കളക്ഷനുകൾക്ക് പിറകെ മാത്രം ഓടുന്ന ഹിന്ദി സിനിമ വ്യവസായത്തിന്റെ വിഷകരമായ സംസ്കാരമാണ് തന്റെ തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം പറയുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0