• സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 3 ഡിഗ്രി
സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
അറിയിച്ചു.
• മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗ് രാജിവെച്ചു. ആഭ്യന്തരമന്ത്രി
അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം. കലാപം
ആരംഭിച്ച് ഒന്നര വർഷങ്ങൾക്ക് ശേഷമാണ് രാജി.
• രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. നിതി
ആയോഗിന്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബഹുമുഖ
ദരിദ്രരുടെ എണ്ണം 0.55 ശതമാനമായി കുറഞ്ഞു.
• രാത്രി സമയങ്ങളിൽ സ്ത്രീകളെ അറസ്റ്റ്
ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങൾ നിർദേശപരമാണ് മദ്രാസ് ഹൈക്കോടതി. എന്നാൽ
നിയന്ത്രണ നിർദേശങ്ങൾക്ക് നിർബന്ധ സ്വഭാവമില്ലെന്നും ഹൈക്കോടതി.
• രാജ്യ വിരുദ്ധ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ്
രാഹുല്‍ ഗാന്ധിക്കെതിരെ വീണ്ടും കേസ്.ഒഡീഷ പൊലീസാണ് കേസ് രജിസ്റ്റര്‍
ചെയ്തിരിക്കുന്നത്.
• ട്വന്റി ട്വന്റി പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇംഗ്ലണ്ടുമായുള്ള ഏകദിന
പരമ്പരയും നേടി ഇന്ത്യ. കട്ടക്കില്‍ നടന്ന ഏകദിനത്തില്‍ നാല്
വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം.
• തിരുപ്പതി ലഡ്ഡു വിവാദത്തിൽ നാലുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു
ചെയ്തു. നെയ്യ് വിതരണം ചെയ്ത മൂന്ന് കമ്പനി മേധാവികൾ ഉൾപ്പടെയാണ്
അറസ്റ്റിലായത്.