ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ - 09 ഫെബ്രുവരി 2025 - #NewsHeadlinesToday

• 27 വർഷങ്ങൾക്കു ശേഷം ഡൽഹിയിൽ ബിജെപി അധികാരത്തിലേക്ക്‌. 70 ൽ 48 സീറ്റുകൾ ബിജെപി നേടിയപ്പോൾ 22 ഇടങ്ങളിൽ മാത്രമാണ്‌ എഎപിക്ക്‌ വിജയിക്കാനായത്‌.

• തിരുവനന്തപുരം പൂവാറിലെ കപ്പല്‍ നിര്‍മ്മാണശാലയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. സംസ്ഥാന ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതീക്ഷയിലാണ് തീരദേശം.

• കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

• സംസ്ഥാനത്തെ കാർഷികേതര മേഖലയിലെ പ്രതിദിന വേതനം ദേശീയ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാല്‍ നിയമസഭയില്‍ വച്ച സാമ്പത്തിക സര്‍വേ.

• പാതിവില തട്ടിപ്പില്‍ കൂടുതല്‍ പരാതികള്‍ പൊലീസിന് ലഭിച്ചു. കേസുകളുടെ അന്വേഷണം ഉടനെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. അതത് ജില്ലകളിലെ ക്രൈം ബ്രാഞ്ച് യൂണിറ്റുകളെ അന്വേഷണം ഏല്‍പ്പിക്കാനാണ് സാധ്യത.

• സംസ്ഥാനത്ത് പഠനത്തിലും തൊഴിലിലും മുന്നേറ്റം സൃഷ്ട്രിച്ച് സ്ത്രീകൾ. ഒന്നാംക്ലാസ് മുതൽ ബിരുദാനന്തരതലംവരെ ഈ വർഷം പ്രവേശനം നേടിയ ആകെ വിദ്യാർഥികളുടെ എണ്ണത്തിന്റെ 50 ശതമാനത്തിനുമുകളിൽ പെൺകുട്ടികളാണ്.

• മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം.

• അമേരിക്കയില നോമിലേക്കുള്ള യാത്രയ്ക്കിടെ അലാസ്കയ്ക്ക് മുകളില്‍ വച്ച് കാണാതായ യാത്രാവിമാനം മഞ്ഞുപാളികളില്‍ ഇടിച്ച് തകര്‍ന്നു. വിമാനത്തിലുണ്ടായിരുന്ന പത്തുപേരും കൊല്ലപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0