• കേന്ദ്ര ബജറ്റിനെതിരായ കേരളത്തിന്റെ ഒറ്റക്കെട്ടായ പ്രതിഷേധത്തിനൊപ്പം
പ്രതിപക്ഷവും കൈകോര്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
• സംസ്ഥാനത്ത് 30 സ്മാര്‍ട്ട് അങ്കണവാടികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍
നാടിന് സമര്‍പ്പിച്ചു. അങ്കണവാടികളുടെ നവീകരണത്തിന് 58 കോടി
അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
• മാലിന്യമുക്ത നവകേരളം ക്യാമ്പയിൻ
ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി തദ്ദേശമന്ത്രി എം ബി രാജേഷ്. മാർച്ച്
മുപ്പതോടെ ക്യാമ്പയിൻ ഫലപ്രാപ്‌തിയിലെത്തും.
• ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സമാപനം. ബുധനാഴ്‌ചയാണ് വോട്ടെടുപ്പ്, ശനിയാഴ്‌ച വോട്ടെണ്ണും.
• ഡിജിറ്റൽ റീ സർവേ പ്രകാരം അധികരിച്ച ഭൂമിക്ക് നികുതി അടയ്ക്കുന്നതിന്
വില്ലേജ് ഓഫിസുകളിൽ തടസങ്ങളുണ്ടാവരുതെന്ന് റവന്യു-ഭവന നിർമ്മാണ വകുപ്പ്
മന്ത്രി കെ രാജൻ. കോഴിക്കോട് നടന്ന റവന്യു മേഖലാ യോഗത്തിൽ
സംസാരിക്കുകയായിരുന്നു മന്ത്രി.
• കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് നടത്തുന്ന 24
മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം
ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
• നെന്മാറ ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമരയെ ഇന്ന് കോടതിയില്‍
ഹാജരാക്കും. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ്
ഹാജരാക്കുക.
• പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും
ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ
ഉണ്ടാകും
• പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെബ്രുവരി 13ന് കൂടിക്കാഴ്ച നടത്തുമെന്ന് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.