• ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ട് വയസ്സുകാരിയുടെ അമ്മ ശ്രീതു അറസ്റ്റിൽ.
സാമ്പത്തിക തട്ടിപ്പ് കേസിലാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
• മുനമ്പത്ത് കമീഷനെ നിയമിക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും മുനമ്പം
ജനതയുടെ അവകാശം സംരക്ഷിക്കാൻ സർക്കാർ ഒപ്പമുണ്ടെന്നും മന്ത്രി പി രാജീവ്.
• സംസ്ഥാനത്ത് പ്രവർത്തസജ്ജമായ 30 സ്മാർട്ട് അങ്കണവാടികളുടെ സംസ്ഥാനതല
ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ
ഓൺലൈനായി നിർവഹിക്കും.
• കൊച്ചുകുട്ടികളിലടക്കം മുടികൊഴിച്ചിലും കഷണ്ടിയും വ്യാപകമായ മഹാരാഷ്‌ട്ര ബുൽദാനയിലെ 15 ഗ്രാമങ്ങളിലെ ആളുകളുടെ രക്തത്തിലും മുടിയിലും സെലിനിയത്തിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തൽ.
• നൂറാം വിക്ഷേപണത്തിലൂടെ ഐഎസ്ആർഒ ബഹിരാകാശത്തേക്ക് അയച്ച എൻവിഎസ് 02
ഉപഗ്രഹത്തിന് സാങ്കേതിക തകരാർ കണ്ടെത്തി. വിക്ഷേപണത്തിന് ശേഷം
ഉപഗ്രഹത്തിന്റെ ഭ്രമണപഥം ഉയർത്താൻ സാധിക്കാതെ വന്നതോടെയാണ് തകരാർ
വ്യക്തമായത്.
• കോഴിക്കോട് മുക്കത്ത് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന്
ചാടിയ യുവതിക്ക് പരിക്ക്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം.സ്വകാര്യ
ലോഡ്ജിലെ ജീവനക്കാരിക്കാണ് പരിക്കു പറ്റിയത്.
• കച്ചവട താത്പര്യത്തോടെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളുകളെ
നിയന്ത്രിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഒന്നാം
ക്ലാസ് പ്രവേശനത്തിന് എന്‍ട്രന്‍സ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന്
അദ്ദേഹം പറഞ്ഞു.