കുംഭമേളയിൽ തിക്കും തിരക്കും; മുപ്പതിലേറെ പേർക്ക് പരിക്ക് #India
By
Editor
on
ജനുവരി 29, 2025
പ്രയാഗ്‌രാജ് : പ്രയാഗ്‌രാജിലെ കുംഭമേളയിൽ വൻ തിക്കിലും തിരക്കിലും പെട്ടു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. സംഗമം റൂട്ടിലെ ബാരിക്കേഡുകൾ തകർന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. അപകടത്തെ തുടർന്ന് കുംഭമേളയിലെ അമൃത് സ്‌ന ചടങ്ങ് നിർത്തിവച്ചു. 30ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രയാഗ്‌രാജിലെ നദികളുടെ സംഗമസ്ഥാനത്ത് കുളിക്കാൻ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ജനക്കൂട്ടം എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്. പരിക്കേറ്റവരെ സെക്ടർ രണ്ടിലെ ആശുപത്രിയിലേക്ക് മാറ്റി.