Maha Kumbh Mela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Maha Kumbh Mela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ലോകത്തിലെ ഏറ്റവും വലിയ ഗതാഗതകുരുക്കിന് സാക്ഷ്യംവഹിച്ച്‌ മഹാ കുംഭമേള#India

പ്രയാഗ്‌രാജിൽ നടക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനെത്തിയ ആളുകളുടെ തിരക്ക് കാരണം ഞായറാഴ്ച വൻ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത് .പ്രയാഗ്‌രാജിലെ 300 കിലോമീറ്ററോളം നീളുന്ന റോഡുകൾ ഇപ്പോൾ വാഹന പാർക്കിങ്ങിനുള്ള ഇടമായി മാറിയിരിക്കുകയാണ്.”ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക്” എന്നാണ് നെറ്റിസൺസ് ഇതിനെ വിശേഷിപ്പിച്ചത്. പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങളാണ് മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളിൽ ഗതാഗതക്കുരുക്ക് കാരണം മണിക്കൂറുകളോളം റോഡിൽ കുടുങ്ങി കിടന്നത്. തിങ്കളാഴ്ച വരെ ഗതാഗതം നിർത്തിവച്ചതായി കട്നി ജില്ലയിലെ പോലീസ് അറിയിച്ചിട്ടുണ്ട്, അതേസമയം മൈഹാർ പോലീസ് യാത്രക്കാരോട് കട്നിയിലേക്കും ജബൽപൂരിലേക്കും തിരിച്ചുപോകാനും അവിടെ തന്നെ തുടരാനും ആവശ്യപെട്ടിട്ടുണ്ട്. മധ്യപ്രദേശിലെ കട്‌നി, മൈഹാർ, രേവ ജില്ലകളിലെ റോഡുകളിൽ ആയിരക്കണക്കിന് കാറുകളുടെയും ട്രക്കുകളുടെയും വലിയ നിരയാണ് ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്, 200-300 കിലോമീറ്ററോളം ഗതാഗതം തടസ്സപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തിൽ പ്രയാഗ്‌രാജിലേക്ക് പോകുന്നത് അസാധ്യമാണെന്നാണ് പൊലിസ് പറയുന്നത്. ‘ഞായറാഴ്ച ഉണ്ടായ തിരക്ക് വലിയ ഗതാഗതക്കുരുക്കിന് കാരണമായി ,സ്ഥിതിഗതികൾ രണ്ട് ദിവസത്തിനുള്ളിൽ നിയന്ത്രവിധേയമാകും , പ്രയാഗ്‌രാജ് ഭരണകൂടവുമായി ചേർന്ന് മധ്യപ്രദേശ് പൊലിസ് വാഹനങ്ങൾ കടത്തിവിടുന്നുണ്ടെന്നും’ ഇൻ ചാർജ് ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (രേവ സോൺ) സാകേത് പ്രകാശ് പാണ്ഡെ അറിയിച്ചു. അതേസമയം, പ്രയാഗ്‌രാജിലേക്ക് പോകുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ കുറവില്ലെന്നും, ഇത് രേവ-പ്രയാഗ്‌രാജ് റൂട്ടിലെ വാഹനങ്ങളുടെ തിരക്ക് ഉണ്ടാകുന്നതിന് കാരണമായെന്ന് രേവ ജില്ലാ ഭരണകൂടം വ്യക്തമാക്കി.ചക്ഘട്ടിലും സ്ഥിതികളിൽ മാറ്റമില്ലെന്ന് ഭരണകൂടം പറയുന്നു. പ്രയാഗ്‌രാജിലേക്ക് ഇനിയും 400 കിലോമീറ്ററോളം ഉണ്ടെന്നും ഇപ്പോഴും കുരുക്കിൽ തന്നെയാണെന്നും യാത്രക്കാർ ദയവായി നിലവിലെ ഗതാഗത സാഹചര്യം മനസിലാക്കണമെന്നും യാത്രക്കാർ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ചു. ഇതുപോലെ കുരുക്കിലകപ്പെട്ട നിരവധി യാത്രക്കാർ പ്രതികരണവുമായി എത്തിയിട്ടുണ്ട്. ഗതാഗതക്കുരുക്കിൽ കുടുങ്ങിക്കിടക്കുന്ന ആളുകൾക്ക് സുരക്ഷിതമായ താമസം, ഭക്ഷണം, വെള്ളം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്ന് രേവ ജില്ലാ കളക്ടർ പ്രതിഭ പാൽ പറഞ്ഞു. മഹാ കുംഭമേളയ്ക്ക് പോകുന്ന ഭക്തർക്ക് എല്ലാ സഹായവും എത്തിക്കണമെന്നും , ആവശ്യമെങ്കിൽ ഭക്ഷണവും , താമസ സൗകര്യവും ഒരുക്കി കൊടുക്കണമെന്നും ,ഭക്തർക്ക് ഒരു തരത്തിലുമുള്ള അസൗകര്യവും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മധ്യപ്രദേശ് ബിജെപി പ്രസിഡന്റ് വി ഡി ശർമ്മ പാർട്ടി പ്രവർത്തകരോട് അഭ്യർത്ഥിച്ചുകൊണ്ട് തന്റെ എക്സ് അക്കൗണ്ടിൽ ട്വീറ്റ് ചെയ്തു. ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് അവസാനിക്കുന്ന മഹാ കുംഭമേളയിൽ പങ്കെടുക്കാനായി രാജ്യത്തിനകത്ത് നിന്നും വിദേശത്തുനിന്നും 40 കോടിയിലധികം സന്ദർശകരാണ് ഇതുവരെ എത്തിയത്.

ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം ചെയ്തു പ്രധാനമന്ത്രി#India


 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ത്രിവേണി സം​ഗമത്തിൽ പുണ്യസ്നാനം നടത്തി. മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്‌രാജിലെത്തി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സം​ഗമത്തിൽ സ്നാനം നടത്തി. യോ​ഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം നടത്തിയത്. പുണ്യസ്നാനം നടത്തുന്നതിന് മുന്നോടിയായി ഗംഗാനദിയിലൂടെ യോ​ഗി ആദിത്യനാഥിനോടൊപ്പം പ്രധാനമന്ത്രി ബോട്ട് സവാരി നടത്തി.​ഗം​ഗാനദിയിൽ ആരതി നടത്തി പ്രാർത്ഥിച്ച ശേഷമാണ് പുണ്യസം​ഗമസ്ഥാനത്ത് എത്തിയത്. ലക്നൗ വിമാനത്താവളത്തിലിറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മറ്റ് ഉദ്യോ​ഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സ്നാനം നടത്തുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ പ്രയാഗ്‌രാജ് ഭരണകൂടത്തിന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെ പുറത്തുവന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് പ്രയാ​ഗ് രാജിൽ ഒരുക്കിയിരുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ മുതിർന്ന ഉദ്യോഗസ്ഥരെ വിവിധയിടങ്ങളിലായി വിന്യസിച്ചിട്ടുണ്ട്. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭമേള 2025, ലോകത്തിലെ ഏറ്റവും വലിയ ആത്മീയവും സാംസ്കാരികവുമായ ഒത്തുചേരലാണ്. ഫെബ്രുവരി 26 ന് മഹാശിവരാത്രി വരെ മഹാ കുംഭമേള തുടരും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് എന്നിവരുൾപ്പെടെ നിരവധി രാഷ്ട്രീയക്കാർ കുംഭമേള സന്ദർശിച്ചു. സ്റ്റീവ് ജോബ്‌സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ്, കോൾഡ്‌പ്ലേ ഗായിക ക്രിസ് മാർട്ടിൻ, ഹോളിവുഡ് നടൻ ഡക്കോട്ട ജോൺസൺ തുടങ്ങിയ ലോകമെമ്പാടുമുള്ള ആളുകൾ മഹാ കുംഭമേള സന്ദർശിച്ചിരുന്നു

കുംഭമേളയിൽ തിക്കും തിരക്കും; മുപ്പതിലേറെ പേർക്ക് പരിക്ക്‌ #India

പ്രയാഗ്‌രാജ് : പ്രയാഗ്‌രാജിലെ കുംഭമേളയിൽ വൻ തിക്കിലും തിരക്കിലും പെട്ടു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. സംഗമം റൂട്ടിലെ ബാരിക്കേഡുകൾ തകർന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. അപകടത്തെ തുടർന്ന് കുംഭമേളയിലെ അമൃത് സ്‌ന ചടങ്ങ് നിർത്തിവച്ചു. 30ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രയാഗ്‌രാജിലെ നദികളുടെ സംഗമസ്ഥാനത്ത് കുളിക്കാൻ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ജനക്കൂട്ടം എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്. പരിക്കേറ്റവരെ സെക്ടർ രണ്ടിലെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0