Kumbh Mela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kumbh Mela എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കുംഭമേളയിൽ വീണ്ടും തീപിടുത്തം. #KumbhMelaAccident

കുംഭമേളയിൽ വീണ്ടും തീപിടുത്തം.   സെക്ടർ 22ൽ നിരവധി പന്തലുകൾ അഗ്നിക്കിരയായി.   സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.   അഗ്നിശമനസേന തക്കസമയത്ത് തീ നിയന്ത്രണ വിധേയമാക്കി.   തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല.   അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.   തീപിടിത്തത്തിൽ 15 ടെൻ്റുകൾ കത്തിനശിച്ചതായാണ് റിപ്പോർട്ട്.   അനധികൃതമായി നിർമിച്ച ടെൻ്റുകളാണ് തീപിടിത്തത്തിൽ കത്തിനശിച്ചതെന്ന് ഫയർഫോഴ്‌സ് ഓഫീസർ പ്രമോദ് ശർമ പറഞ്ഞു.   മുമ്പ് രണ്ട് തവണ കുംഭമേളയ്ക്ക് തീപിടിച്ചിട്ടുണ്ട്.   കുംഭമേളയുടെ സെക്ടർ രണ്ടിൽ രണ്ട് കാറുകൾക്ക് തീപിടിച്ചു.   സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

  കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി യുപി സർക്കാർ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.   അമാവാസി ദിനത്തിൽ പുലർച്ചെ ഒന്നിനും രണ്ടിനുമിടയിൽ ഗംഗ-യമുന സംഗമസ്ഥാനത്ത് തീർഥാടകർ കുളിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദുരന്തം.

  വേണ്ടത്ര സംവിധാനങ്ങളില്ലാത്തതാണ് അപകടത്തിന് കാരണമെന്ന് പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടി.   കുംഭമേള ഒരുക്കങ്ങൾക്കായി 7500 കോടി ചെലവഴിച്ചതായി സർക്കാർ അവകാശപ്പെട്ടു.   ലോകത്ത് ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന പരിപാടിയെന്ന് വിളിച്ച് കേന്ദ്രസർക്കാരും യുപി സർക്കാരും വൻ പ്രചാരണം നൽകി.   കുംഭമേളയുടെ പേരിൽ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്.

ബോളിവുഡ് നടി ഹേമമാലിനി കുംഭമേളയിലെത്തി പുണ്യസ്നാനം ചെയ്തു#India

കുംഭമേളയിലെത്തി സ്നാനം ചെയ്‌ത്‌ നടി ഹേമമാലിനി കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ് രാജിലെത്തി ബോളിവുഡ് നടി ഹേമ മാലിനി. പുണ്യസ്നാനത്തിനുശേഷം മാദ്ധ്യമങ്ങളെ കണ്ട അവർ വിശേഷദിവസത്തിൽ കുംഭമേളയിൽ പങ്കെടുക്കാനായ സന്തോഷം പങ്കുവച്ചു. “പുണ്യസ്നാനം നടത്താൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവതിയാണ്. എനിക്ക് വലിയ സന്തോഷം തോന്നുന്നു. ഇത്തരമൊരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. ഇന്ന് വളരെ വിശേഷപ്പെട്ട ദിവസമാണ്.” -ഹേമമാലിനി പറഞ്ഞു. മൗനി അമാവാസിയുടെ വിശേഷ ദിവസത്തിൽ ഹേമമാലിനിയും ബാബാ രാംദേവും ത്രിവേണി സംഗമത്തിലെത്തി പുണ്യസ്നാനം ചെയ്തു. സ്നാനത്തിന് ശേഷം പ്രഭു പ്രേമി സംഘ് കുംഭ ക്യാമ്പിലെ ജുനപീതാധീശ്വർ മഹാമണ്ഡലേശ്വർ ആചാര്യ സ്വാമി അവധേശാനന്ദ ഗിരിജി മഹാരാജിനെയും അവർ കണ്ടു. മുൻപ് സുനിൽ ഗ്രോവർ, കബീർ ഖാൻ, ഗുരു രൺധാവ, അവിനാഷ് തിവാരി, മംമ്ത കുൽക്കർണി, അനുപം ഖേർ തുടങ്ങിയ പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാനെത്തിയിരുന്നു. കഴിഞ്ഞ 17 ദിവസങ്ങൾക്കുള്ളിൽ 15 കോടിയിലധികം തീർത്ഥാടകർ കുംഭമേളയിലെത്തി പുണ്യ സ്നാനം ചെയ്തിരുന്നു. ജനുവരി 13 ന് ആരംഭിച്ച മഹാ കുംഭം ഫെബ്രുവരി 26 വരെ തുടരും.

കുംഭമേളയിൽ തിക്കും തിരക്കും; മുപ്പതിലേറെ പേർക്ക് പരിക്ക്‌ #India

പ്രയാഗ്‌രാജ് : പ്രയാഗ്‌രാജിലെ കുംഭമേളയിൽ വൻ തിക്കിലും തിരക്കിലും പെട്ടു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. സംഗമം റൂട്ടിലെ ബാരിക്കേഡുകൾ തകർന്നതാണ് തിക്കിലും തിരക്കിലും കലാശിച്ചതെന്ന് സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു. അപകടത്തെ തുടർന്ന് കുംഭമേളയിലെ അമൃത് സ്‌ന ചടങ്ങ് നിർത്തിവച്ചു. 30ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോർട്ട്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രയാഗ്‌രാജിലെ നദികളുടെ സംഗമസ്ഥാനത്ത് കുളിക്കാൻ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നുള്ള ജനക്കൂട്ടം എത്തിയപ്പോഴാണ് തിക്കിലും തിരക്കിലും പെട്ടത്. പരിക്കേറ്റവരെ സെക്ടർ രണ്ടിലെ ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0