ബസ്സുകളിൽ പേനയും ചീർപ്പും വിൽക്കാൻ ഇനി അബ്ദുൽഖാദർ ഇല്ല, കണ്ണൂർ ജില്ലയിലെ ബസ് സ്റ്റാന്റുകളിലെ സ്ഥിരം കാഴ്ചയായ അബ്ദുൽഖാദർ കുഴഞ്ഞുവീണ് മരിച്ചു. #Obituary


ഏറെക്കാലമായി കണ്ണൂർ ജില്ലയിലെ വിവിധ ബസ് സ്റ്റാൻഡുകളിൽ ചീർപ്പും പെൻസിലും പേനയും വിൽപന നടത്തുന്ന പരിയാരം കുപ്പം മുക്കുന്നിലെ അബ്ദുൾഖാദർ (70) ആണ് ഇന്നലെ വൈകിട്ട് 3.20ന് കുടിയാന്മലയിൽ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന ബസിൽ കുഴഞ്ഞുവീണത്.

  ബസ് പുലിക്കുരുമ്പയിൽ എത്തിയപ്പോൾ അബ്ദുൾഖാദർ സീറ്റിൽ നിന്ന് താഴെ വീണു.

  ഉടൻ ബസിൽ ടൗണിലെ സ്വകാര്യ ക്ലിനിക്കിൽ എത്തിച്ചെങ്കിലും മരിച്ചു.   വിവരമറിഞ്ഞ് കുടിയാന്മല പൊലീസ് എത്തി മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ പരിയാരത്ത് സൂക്ഷിച്ചിരിക്കുകയാണ്.   മാടലൻ കൂളിച്ചാൽ നബീസയാണ് ഭാര്യ.  മക്കള് : സാജിത, ഷരീഫ്. മരുമകൻ: അബ്ബാസ്.

 മെഡിക്കൽ കോളേജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പള്ളി ഖബർസ്ഥാനിൽ സംസ്‌കരിക്കും.  തളിപ്പറമ്പ് ടൗണിലെ ബസ് സ്റ്റാൻഡിൽ അബ്ദുൾഖാദർ സ്ഥിരമായി ബസുകളിൽ വിൽപ്പന നടത്തിയിരുന്നു.

  പിന്നീട് മാനസികാസ്വാസ്ഥ്യം മൂലം കുടുംബവുമായി ബന്ധമില്ലാതെ കഴിയുകയായിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0