താമരശ്ശേരി ചുരത്തിൽ വാഹനാപകടം; 37 ഓളം പേർക്ക്‌ പരിക്ക് #Accident

 


താമരശ്ശേരി:താമരശ്ശേരി ചുരത്തിൽ കെ എസ് ആർ ടി എസ് ബസും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ആരുടെയും പരുക്ക് ഗുരുതരമല്ല. അപകടത്തെ തുടർന്ന് ചുരത്തിൽ ഭാഗികമായി ഗതാഗതം തടസ്സപ്പെട്ടു. ചുരം ആറ് – ഏഴ് വളവുകൾക്കിടയിൽ ഇന്ന് രാവിലെ 7.30 ഓടെയാണ് അപകടം നടന്നത്.

പുൽപ്പള്ളിയിൽ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന ബസ്സും വയനാട്ടിലേക്ക് പോകുകയായിരുന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ബസ് യാത്രക്കാരായ 37 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

അപകടത്തെ തുടർന്ന് വൺവേ ആയി മാത്രമാണ് വാഹനങ്ങൾ കടത്തി വിടുന്നത്.

 KSRTC bus and lorry collide at Thamarassery pass 37 injured traffic disrupted

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0