ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 2025 ജനുവരി 10 | #NewsHeadlinesToday

• ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.

• നടി ഹണി റോസിനെ ലൈംഗികാധിക്ഷേപം നടത്തിയ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി.

• വാളയാര്‍ പീഡനക്കേസില്‍ മാതാപിതാക്കളെ പ്രതിചേര്‍ന്ന് സിബിഐ. മാതാപിതാക്കള്‍ക്കെതിരെ സിബിഐ ബലാത്സംഗ പ്രേരണ കുറ്റം ചുമത്തി.

• യാത്രാ ദുരിതം നേരിടുന്ന കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന 10 രാത്രികാല ട്രെയിനുകളിലെ സ്ലീപ്പർ കോച്ചുകൾ വെട്ടികുറച്ച് റെയിൽവേ.

• സംസ്ഥാനത്തുണ്ടാകുന്ന വന്യജീവി ആക്രമണം തടയാന്‍ ഫോറസ്റ്റ് വാച്ചര്‍മാരെ അടക്കം ഉള്‍പ്പെടുത്തി അടിയന്തര ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ.

• ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ സ്‌പോര്‍ട്‌സ് സ്റ്റഡീസ് (CIES) ബുധനാഴ്ച പ്രസിദ്ധീകരിച്ച റാങ്കിംഗ് അനുസരിച്ച് ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായി റയല്‍ മാ്ഡ്രിഡ് മിഡ്ഫീല്‍ഡറും ഇംഗ്ലീഷ് താരവുമായ ജൂഡ് ബെല്ലിങ്ഹാം.

• ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്.

• സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലം സ്വദേശിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ സുപ്രീംകോടതിയെ സമീപിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കെതിരെ ശിക്ഷാവിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0