സാഹിത്യ നിരൂപകനും അധ്യാപകനുമായ എം ആർ ചന്ദ്രശേഖരൻ അന്തരിച്ചു. 96 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ 1.15ന് എറണാകുളത്തെ ഹോസ്പിസിലായിരുന്നു അന്ത്യം.
നിരൂപണത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡും വിവർത്തനത്തിനുള്ള എം എൻ സത്യാർത്ഥി അവാർഡും നേടിയിട്ടുണ്ട്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രണ്ട് ദിവസം മുൻപാണ് ഇവിടെ പ്രവേശിപ്പിച്ചത്.
എംആർസി അക്കാദമിയുടെ ജനറൽ കൗൺസിലിലും എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അംഗവും ശ്രദ്ധേയനായ വിമർശകനുമായിരുന്നു. അമ്പതിലധികം പുസ്തകങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു.
തൃശൂർ വിവേകോദയം ബോയ്‌സ് സ്‌കൂൾ, കേരളവർമ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍
മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു.
മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി ദിനപത്രം തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം
അനുഷ്ഠിച്ചിട്ടുണ്ട്.