ദാരുണം!! ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും ലോറിയില്‍ കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു.... #Accident_News

 

ആര്യങ്കാവിൽ ബസിടിച്ച് ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. ഇന്ന് പുലർച്ചെ മൂന്നരയോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം. സേലത്ത് നിന്ന് ആളുകളുമായി വന്ന ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബസിലുണ്ടായിരുന്നയാളാണ് മരിച്ചത്. പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0