വിഖ്യാത തബല വിദ്വാൻ സാക്കിർ ഹുസൈൻ എന്ന ഉസ്ദത്ത് സാക്കിർ അലി ഹുസൈൻ യുഎസിൽ അന്തരിച്ചതായി അഭ്യൂഹം, കുടുംബം ഈ വാർത്ത നിഷേധിച്ചുവെങ്കിലും കേന്ദ്ര മന്ത്രിമാർ ഉൾപ്പടെ ആദരാഞ്ജലികളുമായി സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഷെയർ ചെയ്തിരുന്നു. 73 വയസ്സുള്ള തബല മാന്ത്രികൻ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് യുഎസിലെ സാൻ ഫ്രാൻസിസ്കോയിലെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹത്തിൻ്റെ ഹൃദയനില ഗുരുതരമായിരുന്നു. സക്കീർ ഹുസൈനും രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന് അടുത്ത സുഹൃത്ത് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയ്ക്കിടെ നില വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി.
ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന് അതുല്യ സംഭാവനകൾ നൽകിയ സാക്കിർ 1951-ൽ മുംബൈയിലാണ് ജനിച്ചത്. 1988-ൽ പത്മശ്രീ, 2022-ൽ പത്മഭൂഷൺ, 2023-ൽ പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. വിജയിച്ച അതുല്യ പ്രതിഭയായിരുന്നു സക്കീർ ഹുസൈൻ. നാല് ഗ്രാമി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട്.