• നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടികൾ അന്തിമഘട്ടത്തിലെത്തി നിൽക്കെ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത.
• രാജ്യത്ത് ആഭ്യന്തര
വിമാനടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ. ക്രിസ്‌മസും
പുതുവത്സരവും കണക്കിലെടുത്ത് യാത്രയ്‌ക്കൊരുങ്ങുന്നവർക്ക് നിരക്കുവർധന
വൻതിരിച്ചടിയായി.
• സംരംഭക വർഷം പദ്ധതി; സൃഷ്ടിച്ചത് 3 ലക്ഷത്തോളം സംരംഭങ്ങളും 7 ലക്ഷത്തിലധികം തൊഴിലവസരങ്ങളുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്.
• രാജ്യസഭാ ചെയര്‍മാന്‍ ജഗ്ദീപ് ധന്‍ഖറിനെതിരെ അവിശ്വാസ പ്രമേയത്തിന്
നോട്ടീസ് നല്‍കി പ്രതിപക്ഷം. രാജ്യസഭയില്‍ പക്ഷപാതപരമായ നിലപാട്
സ്വീകരിക്കുന്നു എന്നാരോപിച്ചാണ് പ്രതിപക്ഷ നേതാക്കൾ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.
• മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ അറ്റക്കുറ്റപ്പണിയിലെ വിവാദത്തിൽ
മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുമെന്ന് തമിഴ്‌നാട്
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
• സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. 75 പേരേയും ലെബനനിലേക്ക് സുരക്ഷിതമായി മാറ്റിയെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
• മഹാരാഷ്ട്രയില്‍ അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക്
വോട്ടിങ് മെഷിനുകളില്‍ കൃത്രിമം നടന്നെന്ന് ആരോപിച്ച് സുപ്രീംകോടതിയെ
സമീപിക്കാന്‍ പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യ സഖ്യം.
• ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായക രണ്ടുദിവസത്തെ സന്ദർശനത്തിനായി
ഞായറാഴ്ച ഇന്ത്യയിലെത്തും. പ്രസിഡന്റായശേഷം അദ്ദേഹം നടത്തുന്ന ആദ്യ
വിദേശരാജ്യ സന്ദർശനമാണിത്.