• കർണാടക മുൻ
മുഖ്യമന്ത്രിയും മുൻ വിദേശകാര്യ മന്ത്രിയും ആയിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ഇന്ന് പുലർച്ചെ 2.45ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം.
• വാഹന രജിസ്ട്രേഷൻ ഇനി എളുപ്പമാകും. KL-1 മുതല്‍ KL-86 വരെ
കേരളത്തിലെവിടെയും ഇനി വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. സംസ്ഥാനത്ത് സ്ഥിര
മേൽവിലാസമുള്ള സ്ഥലത്ത് മാത്രമേ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാനാകൂ എന്ന
ചട്ടത്തിൽ മാറ്റം വരുത്തി.
• റിസർവ് ബാങ്ക് ഗവർണർ റിസര്‍വ് ബാങ്ക് ഗവര്‍ണറായി സഞ്ജയ് മല്‍ഹോത്രയെ
നിയമിച്ചു. നിലവില്‍ റവന്യു
സെക്രട്ടറിയാണ്. മൂന്നുവര്‍ഷത്തേക്കാണ് നിയമനം. ബുധനാഴ്ച ചുമതല
ഏറ്റെടുക്കും. ശക്തികാന്ത ദാസ വിരമിക്കുന്ന ഒഴിവിലാണ് സഞ്ജയ് മല്‍ഹോത്രയെ നിയമിച്ചത്.
• ദില്ലിയില്‍ 40 സ്‌കൂളുകള്‍ക്ക് ബോംബ് ഭീഷണി. സ്‌കൂളുകളില്‍ വ്യാപകമായ
പരിശോധന നടത്തി പൊലീസ്. എന്നാല്‍ പരിശോധനയില്‍ സംശയാസ്പദമായി
ഒന്നും കണ്ടെത്തിയിട്ടില്ല.
• അടുത്ത വർഷം മാർച്ച്
30ഓടെ കേരളം സമ്പൂർണ ശുചിത്വ പ്രഖ്യപനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി
വിജയൻ പറഞ്ഞു. സംസ്ഥാനത്തെ മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ഭരണസമിതി
അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
• മലയാള ചലച്ചിത്രരംഗത്തെ
ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2023ലെ ജെ സി ഡാനിയേൽ പുരസ്‌കാരം സംവിധായകൻ ഷാജി
എൻ കരുണിന്. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ വാർത്താക്കുറിപ്പിലാണ്
പുരസ്‌കാരവിവരം അറിയിച്ചത്.
• ജമ്മു കശ്മീരിലെ പൂഞ്ചിൽ
കുഴിബോംബ് സ്ഫോടനത്തിൽ ജവാന് വീരമൃത്യു. വീരമൃത്യു വരിച്ചത്25 രാഷ്ട്രീയ
റൈഫിൾസിലെ ഹവീൽദാർ വി സുബ്ബയ്യ വാരിയ കുണ്ട ആണ് മരിച്ചത്.
• ജർമൻ പൗരനായിരിക്കെ ഇന്ത്യൻ പൗരനാണെന്ന വ്യാജരേഖ ചമച്ച് തെരഞ്ഞെടുപ്പിൽ
മൽസരിച്ച് വിജയിച്ച മുൻ എംഎൽഎ ചെന്നമനേനി രമേശന് 30 ലക്ഷം രൂപ പിഴ ചുമത്തി
തെലങ്കാന ഹൈക്കോടതി . ജസ്റ്റിസ് ബി വിജയ്സെൻ റെഡ്ഡിയാണ് വിധി
പ്രസ്താവിച്ചത്.