• ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം
പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ
പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.
• പല കാരണങ്ങളാൽ വൈകിയ
ഏഴ് റോഡ് പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തിൽ അംഗീകാരം നൽകി.
ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉപരിതല ഗതാഗതമന്ത്രി
നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
• വൈദ്യുതി നിരക്കിൽ നേരിയ
വർധന. യൂണിറ്റിന് ശരാശരി 16 പൈസ വർധിപ്പിച്ചാണ് വൈദ്യുതി റഗുലേറ്ററി
കമീഷന്റെ ഉത്തരവ്. പുതുക്കിയ നിരക്ക് ഡിസംബർ അഞ്ചുമുതൽ പ്രാബല്യത്തിൽ.
• ശബരിമലയിൽ വരിനിന്നെത്തിയ തീർഥാടകർക്ക് തടസം സൃഷ്ടിച്ച് നടൻ ദിലീപും സംഘാംഗവും ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശം.
• ശബരിമലയിൽ അരവണ, അപ്പം
വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60 കോടി രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്.
• വ്യാവസായിക പരിശീലന
വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിലെ ഷിഫ്റ്റ് സമയം
പുന:ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട്
സമർപ്പിക്കുവാൻ ട്രെയിനിംഗ് ഡയറക്ടറെ മന്ത്രി വി ശിവൻകുട്ടി
ചുമതലപ്പെടുത്തി.
• ഇന്തോനേഷ്യയിലെ
സുലവേസിയിൽ ഭൂചലനം. ശനിയാഴ്ച 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി
യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.
• ഗൾഫ് ബാങ്കിൽ നിന്നും 700 കോടിയോളം വായ്പ്പയെടുത്ത് മുങ്ങിയ സംഭവത്തിൽ പ്രതികളായ 1425 മലയാളികൾക്കെതിരെ അന്വേഷണം.
കുവൈറ്റിലെ ഗൾഫ് ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസിന് പരാതി നൽകി.• ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ
പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ
ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.