DECEMBER 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 07 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 07 ഡിസംബർ 2025 | #NewsHeadlines

• ശബരിമലയിൽ ഭക്തജനത്തിരക്ക് തുടരുന്നു. അവധി ദിവസമായ ഇന്നലെ 80, 764 അയ്യപ്പന്മാരാണ് സുഖദർശനം നേടി മലയിറങ്ങി. ഇതുവരെ ശബരിമലയിൽ 18 ലക്ഷം തീര്‍ഥാടകരാണ് ശബരിമലയില്‍ സുഖദര്‍ശനം നടത്തിയത്.

• ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി ഇന്നും നേരിടാൻ സാധ്യത. നൂറിലധികം ആഭ്യന്തര സർവീസുകൾ റദ്ദാക്കുമെന്നാണ് സൂചന. സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കിയതിൽ ഇൻഡിഗോക്ക് ഇന്നലെ വ്യോമയാന മന്ത്രാലയം കാരണം കാണിക്കല്‍ നോട്ടീസ് നൽകിയിരുന്നു.

• കൊല്ലത്ത് ബോട്ടുകള്‍ക്ക് തീപിടിച്ച് വൻനാശനഷ്ടം. പത്തോളം ബോട്ടുകൾളാണ് കത്തി നശിച്ചത്. കായലിൽ നങ്കൂരമിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കൊല്ലം കുരീപ്പുഴ അയ്യൻ കോയിക്കൽ ക്ഷേത്രത്തിന് സമീപമാണ് സംഭവം.

• സംസ്ഥാന സർക്കാരിന്റെ ‘ഡിജി കേരളം’പദ്ധതിയ്ക്ക് ദേശീയ അംഗീകാരം, പദ്ധതിയിലൂടെ ഭരണ സംവിധാനങ്ങൾ ഡിജിറ്റൽ വത്ക്കരിക്കുന്നതിലും, പൗരന്മാർക്ക് കാര്യക്ഷമവും സുതാര്യവുമായ സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കാനും കഴിഞ്ഞു.

• രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ‌യ്‌ക്കെതിരായ ബലാല്‍സംഗക്കേസിലെ അതിജീവിതയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുൽ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

• വനിതാ ബി എൽ ഒയെ ഭീഷണിപ്പെടുത്തി എസ് ഐ ആർ വിവരങ്ങൾ ഫോണിലേക്ക് പകർത്തിയതായി പരാതി. കാസർകോട് ഉപ്പളയിലാണ് സംഭവം. പരാതിയെ തുടർന്ന് ബിജെപി പ്രവർത്തകനായ ഉപ്പള മണിമുണ്ട സ്വദേശി അമിതിനെ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

• ഗോവയിൽ നിശാക്ലബ്ബിൽ വൻ തീപിടിത്തം. വിനോദസഞ്ചാരികളടക്കം 23 പേർ തീപിടിത്തത്തിൽ മരിച്ചു. വടക്കൻ ​ഗോവയിലെ അൻപോറയിലുള്ള ക്ലബ്ബിൽ ഇന്നലെ രാത്രിയോടെയാണ് തീപിടിത്തമുണ്ടായത്. ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

• രാഷ്‌ട്രീയാവേശം അലയടിച്ചുയർന്ന തദ്ദേശാരവം ഫിനിഷിങ്‌ പോയിന്റിലേക്ക്‌. ഏഴു ജില്ലകളിലെ പ്രചാരണത്തിന്‌ ഞായറാഴ്‌ച കലാശക്കൊട്ട്‌. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ പരസ്യ പ്രചാരണമാണ്‌ ഞായർ വൈകിട്ട്‌ ആറിന്‌ അവസാനിക്കുക. ചൊവ്വാഴ്‌ച 1.32 കോടി വോട്ടർമാർ വിധിയെഴുതും.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 07 ഡിസംബർ 2024 | #NewsHeadlinesToday

• ഹേമകമ്മറ്റി റിപ്പോര്‍ട്ടിലെ നീക്കം ചെയ്ത ഭാഗങ്ങള്‍ ഇന്ന് പുറത്ത് വിട്ടേക്കും. ഇതു സംബന്ധിച്ച് വിവരാവകാശ കമ്മിഷണർ നാളെ ഉത്തരവിറക്കും.നീക്കം ചെയ്ത ഭാഗങ്ങളുടെ പകര്‍പ്പാകും പുറത്ത് വിടുക.

• ഫിഞ്ചാൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ച തമിഴ്നാടിന് 944 കോടി രൂപ കേന്ദ്ര സഹായം പ്രഖ്യാപിച്ചു. 2000 കോടി രൂപയാണ് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നത് അതിൻറെ പകുതി കേന്ദ്രസർക്കാർ അനുവദിച്ചു.

• പല കാരണങ്ങളാൽ വൈകിയ ഏഴ്‌ റോഡ്‌ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍  തത്വത്തിൽ അംഗീകാരം നൽകി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയുമായി  നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ തീരുമാനം.

• വൈദ്യുതി നിരക്കിൽ നേരിയ വർധന. യൂണിറ്റിന്‌ ശരാശരി 16 പൈസ വർധിപ്പിച്ചാണ്‌  വൈദ്യുതി റഗുലേറ്ററി കമീഷന്റെ ഉത്തരവ്‌. പുതുക്കിയ നിരക്ക്‌ ഡിസംബർ അഞ്ചുമുതൽ  പ്രാബല്യത്തിൽ.

• ശബരിമലയിൽ വരിനിന്നെത്തിയ തീർഥാടകർക്ക് തടസം സൃഷ്ടിച്ച്‌ നടൻ ദിലീപും സംഘാംഗവും ദർശനം നടത്തിയ സംഭവത്തിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശം.

• ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60 കോടി  രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ്.

• വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഐടിഐകളിലെ ഷിഫ്റ്റ്‌ സമയം പുന:ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ ട്രെയിനിംഗ് ഡയറക്ടറെ മന്ത്രി വി ശിവൻകുട്ടി ചുമതലപ്പെടുത്തി.

• ഇന്തോനേഷ്യയിലെ സുലവേസിയിൽ ഭൂചലനം.  ശനിയാഴ്ച 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്‌സി) അറിയിച്ചു.

• ഗൾഫ് ബാങ്കിൽ നിന്നും 700 കോടിയോളം വായ്പ്പയെടുത്ത് മുങ്ങിയ സംഭവത്തിൽ പ്രതികളായ 1425 മലയാളികൾക്കെതിരെ അന്വേഷണം.
കുവൈറ്റിലെ ഗൾഫ് ബാങ്ക് അധികൃതർ ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസിന് പരാതി നൽകി.

• ബലാത്സം​ഗക്കേസില്‍ നടന്‍ സിദ്ദിഖിന് ഉപാധികളോടെ ജാമ്യം. കേരളം വിടാൻ പാടില്ല, ഒരു ലക്ഷം രൂപ ജാമ്യവ്യവസ്ഥയായി കെട്ടിവയ്ക്കണം എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0