ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 06 ഡിസംബർ 2024 | #NewsHeadlinesToday


• മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.

• കളർകോട് അപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

• പ്രോബ 3 ദൗത്യവുമായി പി.എസ്.എല്‍.വി സി 59 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.

• കോഴിക്കോട് എലത്തൂരിലുണ്ടായ ഇന്ധന ചോർച്ച ഗുരുതര പ്രശ്നമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ. വിഷയത്തിൽ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

• കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്.

• റിസർവ് ബാങ്കിന്റെ 2024-25 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം വെള്ളി രാവിലെ 10ന് ​​ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും.

• എൺപതു ശതമാനത്തിൽ കൂടുതൽ നിർമാണ പുരോഗതി കൈവരിച്ച തലപ്പാടി -ചെങ്കള,  കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര വളാഞ്ചേരി, വളാഞ്ചേരി കാപ്പിരിക്കാട് സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി.

• സംസ്ഥാനത്ത്‌ അറുപതിനായിരം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുന്നു. ഇതിനായി ഭക്ഷ്യവകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. 12000 മഞ്ഞ കാർഡും 48000 പിങ്ക്‌ കാർഡുകളുമാണ്‌ വിതരണം ചെയ്യുക.

• കാന്‍ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് പായൽ കപാഡിയയെ ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി ആദരിക്കും.

• കേന്ദ്രസായുധ സേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകളെന്ന് കേന്ദ്രസര്‍ക്കാര്‍. അമിത ജോലിഭാരം കാരണം സേനയില്‍ ആത്മഹത്യകൾ വർധിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

• അമേരിക്കന്‍ ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0