DECEMBER 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
DECEMBER 06 എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഇന്നത്തെ പത്രങ്ങളിലെ പ്രധാന വാർത്തകളും സംഭവങ്ങളും ഒറ്റനോട്ടത്തിൽ - 06 ഡിസംബർ 2025 | #NewsHeadlines

• സംസ്ഥാനത്തെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ സമയപരിധി നീട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. എന്യുമറേഷൻ ഫോം തിരികെ നൽകാനുള്ള അവസാന തീയതി ഡിസംബർ 18 ആക്കി. കരട് വോട്ടർ പട്ടിക ഡ‍ിസംബർ 23ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരണം ഫെബ്രുവരി 21ന് ആയിരിക്കും.

• ലൈം​ഗിക പീഡനക്കേസിൽ ഒളിവില്‍ കഴിയുന്ന കോൺഗ്രസ് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

• കൊല്ലത്ത് ദേശീയ പാത ഇടിഞ്ഞ് താഴ്ന്നു. മൈലക്കാട് പാലത്തിന്റെ അപ്റോച്ച് റോഡിൽ ഗർത്തം രൂപം കൊണ്ടു. സർവ്വീസ് റോഡും ഇടിഞ്ഞ് താഴ്ന്നു. സ്കൂൾ ബസ് ഉൾപ്പെടെ നാലുവാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയപാത അതോറിട്ടിയോട് വിശദീകരണം തേടി.

• യാത്രക്കാരുടെ തിരക്ക്‌ വർധിച്ചതിനെ തുടർന്ന്‌ വിവിധ ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ച്‌ വീതം താൽക്കാലികമായി വർധിപ്പിച്ചു.

• ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ തീരുമാനമെടുത്തില്ലെങ്കില്‍ കോടതി നേരിട്ട് നിയമനം നടത്തുമെന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്.

• രാജ്യത്ത് ഒരു വര്‍ഷത്തിനകം ടോള്‍ പ്ലാസകള്‍ നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. പകരം പൂർണമായി പരിഷ്കരിച്ച രീതി എത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്നും ഇത് ഹൈവേ ഉപയോക്താക്കൾക്ക് സുഗമമായ ഗതാഗത അനുഭവം ഉറപ്പാക്കുമെന്നും ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

• അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിൽ പുകവലിക്കുന്നത് ചിത്രീകരിച്ചതിനെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. രചയിതാവ് പുകവലി പ്രോത്സാഹിപ്പിക്കുകയോ പരസ്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബെഞ്ച്, പുസ്തകം വാങ്ങുകയും വായിക്കുകയും ചെയ്യുന്നവർക്ക് മാത്രമായി പുസ്തകം കാണുന്നവരുടെ എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

• 2026 ഫിഫ ലോകകപ്പിന്റെ മത്സരചിത്രം തെളിഞ്ഞു.48 ടീമുകളെ A മുതൽ L വരെ നീളുന്ന 12 ഗ്രൂപ്പുകളിലായി നിരത്തിക്കഴിഞ്ഞു. ലോക ചാമ്പ്യന്മാരായ അർജന്റീന, സ്പെയിൻ, പോർച്ചുഗൽ, ജർമനി തുടങ്ങിയ വന്പന്മാർക്കെല്ലാം ആദ്യ റൗണ്ടിൽ കാര്യമായ വെല്ലുവിളികളില്ല.

ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 06 ഡിസംബർ 2024 | #NewsHeadlinesToday


• മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഏകനാഥ് ഷിന്‍ഡെ, അജിത് പവാര്‍ എന്നിവര്‍ ഉപമുഖ്യമന്ത്രിമാരായും അധികാരമേറ്റു.

• കളർകോട് അപകടത്തിൽ മരണം ആറായി. എടത്വ സ്വദേശി ആൽവിനാണ് മരണപ്പെട്ടത്. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

• പ്രോബ 3 ദൗത്യവുമായി പി.എസ്.എല്‍.വി സി 59 ഐഎസ്ആർഒ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.04 ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തില്‍ നിന്നാണ് വിക്ഷേപിച്ചത്.

• കോഴിക്കോട് എലത്തൂരിലുണ്ടായ ഇന്ധന ചോർച്ച ഗുരുതര പ്രശ്നമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ. വിഷയത്തിൽ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിനു ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

• കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൾ ഗഫൂറിന്‍റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി പൊലീസ്.

• റിസർവ് ബാങ്കിന്റെ 2024-25 സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണനയം വെള്ളി രാവിലെ 10ന് ​​ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിക്കും.

• എൺപതു ശതമാനത്തിൽ കൂടുതൽ നിർമാണ പുരോഗതി കൈവരിച്ച തലപ്പാടി -ചെങ്കള,  കോഴിക്കോട് ബൈപ്പാസ്, രാമനാട്ടുകര വളാഞ്ചേരി, വളാഞ്ചേരി കാപ്പിരിക്കാട് സ്ട്രച്ചുകൾ മാർച്ച് 31ന് മുമ്പ് പൂർത്തീകരിക്കുമെന്ന് ദേശീയപാത അതോറിറ്റി.

• സംസ്ഥാനത്ത്‌ അറുപതിനായിരം മുൻഗണനാ കാർഡുകൾ കൂടി വിതരണം ചെയ്യുന്നു. ഇതിനായി ഭക്ഷ്യവകുപ്പ്‌ അപേക്ഷ ക്ഷണിച്ചു. 12000 മഞ്ഞ കാർഡും 48000 പിങ്ക്‌ കാർഡുകളുമാണ്‌ വിതരണം ചെയ്യുക.

• കാന്‍ ചലച്ചിത്രമേളയിലെ ഗ്രാൻഡ് പ്രി ജേതാവ് പായൽ കപാഡിയയെ ഇരുപത്തിയൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നൽകി ആദരിക്കും.

• കേന്ദ്രസായുധ സേനയില്‍ ഒഴിഞ്ഞുകിടക്കുന്നത് ഒരു ലക്ഷത്തിലധികം തസ്തികകളെന്ന് കേന്ദ്രസര്‍ക്കാര്‍. അമിത ജോലിഭാരം കാരണം സേനയില്‍ ആത്മഹത്യകൾ വർധിക്കുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. രാജ്യസഭയില്‍ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

• അമേരിക്കന്‍ ശതകോടീശ്വരനും ആദ്യത്തെ സ്വകാര്യ ബഹിരാകാശ യാത്രികനുമായ ജറേഡ് ഐസക്മാനെ നാസയുടെ അടുത്ത മേധാവിയായി പ്രഖ്യാപിച്ച് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0