വ്യക്തിഗത വായ്പകളെടുക്കാത്തവര്‍ വളരെ കുറവായിരിക്കും. പലരും ബാങ്കുകളുടെ പലിശനിരക്ക് താരതമ്യം ചെയ്താണ് വായ്പയെടുക്കാറുള്ളത്. ഇത്തരത്തില്‍ ലോണ്‍ എടുക്കുമ്പോള്‍ പലിശനിരക്ക് മാത്രം പലരും നോക്കുമ്പോള്‍ ഒളിഞ്ഞിരിക്കുന്ന ചാര്‍ജുകളെ കുറിച്ച് ആരും ചിന്തിക്കാറില്ല.
അത്തരത്തില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം
പ്രോസസ്സിംഗ് ഫീസ്, ജിഎസ്ടി ചാര്‍ജുകള്‍, തിരിച്ചടവില്‍ വീഴ്ച വരുമ്പോള്‍ ഈടാക്കുന്ന പിഴ തുടങ്ങിയ കാര്യങ്ങളിലൊക്കെയാണ് നമ്മള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ പണം ചെലവാക്കേണ്ടതായി വരുന്നത്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വായ്പ അനുവദിക്കുന്നതിന് ചെലവാകുന്ന തുകയാണ് പ്രോസസ്സിംഗ് ഫീസ്. ലോണ്‍ ആയി കൊടുക്കുന്ന തുകയുടെ 0.5% മുതല്‍ 2.5% വരെയാണ് പ്രോസസ്സിംഗ് ഫീസ് ആയി വരുക. മുന്‍കൂറായി തന്നെ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഈ ഫീസ ഈടാക്കും.
ജിഎസ്ടി ചാര്‍ജുകള്‍
വായ്പ അപേക്ഷ, തിരിച്ചടവ്, എന്നിങ്ങനെയുള്ള സേവനങ്ങള്‍ക്കാണ് ജിഎസ്ടി ചുമത്തുന്നത്.
കൂട്ടു പലിശ
തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ മുതലും പലിശയും കൂട്ടു പലിശയും നല്‍കേണ്ടതായിട്ട് വരും.
മുന്‍കൂര്‍ തിരിച്ചടവ് കാലാവധി തീരുന്നതിന് വായ്പ മുമ്പ് അടച്ചുതീര്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, ഒരു പ്രീപേയ്‌മെന്റ് ഫീ നല്‍കണമെന്ന് ബാങ്ക് ആവശ്യപ്പെട്ടേക്കാം. പലിശ വരുമാനം നഷ്ടപ്പെടുന്നത് കാരണമാണ് ഈ ഫീസ് ചുമത്തുന്നത്. ചില ബാങ്കുകള്‍ പലിശയുടെ രൂപത്തില്‍ ചാര്‍ജുകള്‍ ചോദിക്കില്ലെങ്കിലും, ലോണെടുക്കുന്നയാള്‍ ഒപ്പിടുന്ന ലോണ്‍ പേപ്പറുകള്‍ തയ്യാറാക്കുന്നതിനും പ്രോസസ്സ് ചെയ്യുന്നതിനുമുള്ള ചെലവിലേക്കായി ഫീസ് ആവശ്യപ്പെട്ടേക്കാം.