പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഭർത്താവ് രാഹുൽ ആംബുലൻസിൽ യുവതിയെ ആശുപത്രിയിലെത്തിച്ചത്.
യുവതിയുടെ ചുണ്ടിനും ഇടതു കണ്ണിനും പരിക്കേറ്റിട്ടുണ്ട്. പന്തീരാങ്കാവിലെ വീട്ടിലും ആംബുലൻസിൽ വച്ചുമാണ് രാഹുൽ മർദിച്ചതെന്ന് യുവതി പോലീസിനോട് പറഞ്ഞു. മാതാപിതാക്കള്‍ എറണാകുളത്ത് നിന്ന് എത്തിയാല്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് യുവതി പോലീസ് പറഞ്ഞു.