ഫെയ്‌ൻജൽ ചുഴലിക്കാറ്റ് ഇന്ന് തീരത്ത് വീശിയടിക്കാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതിതീവ്ര ചുഴലിക്കാറ്റ് ഫിൻജാൽ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്ക് ശേഷം പുതുച്ചേരിക്ക് സമീപം കാരയ്ക്കലിനും മഹാബലിപുരത്തിനും ഇടയിൽ ഇത് കരയിൽ പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കാറ്റിൻ്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിലും തെക്കൻ ആന്ധ്രാ തീരത്തും അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. തമിഴ്നാട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പുതുച്ചേരിയിലും ജാഗ്രതാ നിർദേശമുണ്ട്.
ചെന്നൈ ഉൾപ്പെടെ എട്ട് ജില്ലകളിലെ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്. ബീച്ചുകളിലേക്കും അമ്യൂസ്‌മെൻ്റ് പാർക്കുകളിലേക്കും പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. ചെന്നൈയിലേക്കും തിരിച്ചുമുള്ള 13 വിമാന സർവീസുകൾ റദ്ദാക്കി. ചെന്നൈ മെട്രോ രാത്രി വരെ തുടരും. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യത്തൊഴിലാളികൾ ബംഗാൾ ഉൾക്കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിൻ്റെ പശ്ചാത്തലത്തിൽ അവധി പ്രഖ്യാപിച്ച ജില്ലകളിൽ പ്രത്യേക ക്ലാസുകളോ പരീക്ഷകളോ നടത്തരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഐടി ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.