മന്ന ഫാറൂക്ക് നഗറിലും പരിസരത്തു നിന്നുമായി ഏഴു പേർക്ക് തെരുവുനായയുടെ കടിയേറ്റു. കരിമ്പത്തെ ആസിഫലി (12), അംബിക(35), കീഴാറ്റൂരിലെ അദ്രിനാഥ്(12), അള്ളാംകുളത്തെ നാസർ(16), ഫറുക്ക് നഗറിലെ സായ (14), ഏഴാംമൈലിലെ സന(12), അള്ളാംകുളത്തെ മറിയം (52) എന്നിവർക്കാണ് നായയുടെ കടിയേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. കടിയേറ്റവർക്ക് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. ഇന്നലെ ഉച്ച മുതലാണ് മന്ന, ഫറൂക്ക് നഗർ, അള്ളാംകുളം, താലൂക്ക് ആശുപത്രി പരിസരങ്ങളിൽ തെരുവു നായയുടെ വിളയാട്ടം ഉണ്ടായത്.