• സ്ഥിരംതൊഴില്‍ വേതനക്കാരുടെ എണ്ണത്തില്‍ കേരളത്തില്‍
അഞ്ചുവര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യ
റേറ്റിംഗ്‌സ് ആന്‍ഡ് റിസര്‍ച്ച് നടത്തിയ പഠനത്തിലാണ് കേരളം 6.2
ശതമാനത്തിന്റെ വര്‍ധനവോടെ രാജ്യത്തിന് മാത്യകയായത്.
• വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം.
ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് അച്ഛൻ സികെ
ഉണ്ണി.
• ഫ്ലാറ്റ് തട്ടിപ്പ് കേസിൽ നടി ധന്യ മേരി വർഗീസിന്റെയും കുടുംബത്തിന്റെയും
സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. 13 വസ്തുക്കൾ, ഫ്ലാറ്റ് എന്നിവയാണ്
കണ്ടുകെട്ടിയത്.
• സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ക്രമക്കേടുകളില്‍ സംസ്ഥാന ധനവകുപ്പ് കൂടുതല്‍
കടുത്ത നടപടികളിലേക്ക്. കോട്ടക്കല്‍ നഗരസഭയില്‍ തട്ടിപ്പിന്
കൂട്ടുന്നിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ധനമന്ത്രി
കെ എന്‍ ബാലഗോപാലന്‍ നിര്‍ദ്ദേശം നല്‍കി.
• സിനിമ നിര്‍മ്മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ
തുടർന്ന് ചലച്ചിത്ര താരം സൗബിനെ ആദായ നികുതി വകുപ്പ് ചോദ്യംചെയ്തേക്കും.
• സിനിമ നിര്‍മ്മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്ന ആരോപണത്തെ
തുടർന്ന് സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മ്മാണ കമ്പനിയില്‍
ആദായ നികുതി വകുപ്പ് ഇന്നലെ പരിശോധന നടത്തിയിരുന്നു.
• ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും. ചെന്നൈ ഉള്‍പ്പെടെയുള്ള ഏഴ്
ജില്ലകളില്‍ റെഡ് അലേര്‍ട്ടും ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും
പ്രഖ്യാപിച്ചിട്ടുണ്ട്.
• വ്യക്തമായ തെളിവില്ലാതെ തകർന്ന ബന്ധങ്ങളുടെ പേരിൽ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ ആവില്ലെന്ന് സുപ്രീം കോടതി.