ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 24 നവംബർ 2024 | #NewsHeadlinesToday

• വയനാട് യുഡിഎഫിന്റെ പ്രിയങ്ക ഗാന്ധി വിജയിച്ചു. ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന് വിജയം. 12,112 വോട്ടുകൾക്കാണ് പ്രദീപ് വിജയിച്ചത് . പാലക്കാട് യു ഡി എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലും വിജയിച്ചു. 18,724 ആണ് ഭൂരിപക്ഷം.

• കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്.

• മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും പ്രദേശത്തെ ഭൂപ്രശ്നത്തിന് സർക്കാർ ശാശ്വത പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഉറപ്പ്.

• ബ്രിട്ടന്‌ പിന്നാലെ, നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ്‌ വാറണ്ട്‌ പാലിക്കുമെന്ന്‌ പ്രഖ്യാപിച്ച്‌ കാനഡ. അന്താരാഷ്ട്ര നിയമങ്ങൾ ഉയർത്തിപ്പിടിക്കുമെന്നും അന്താരാഷ്ട്ര കോടതികളുടെ  ഉത്തരവുകൾ നടപ്പാക്കുമെന്നും കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു.

• ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നശേഷം ഇതുവരെയായി അഡാനിയുടെ 10 കമ്പനികളിലെ നിക്ഷേപകർക്ക് നഷ്ടമായത് ഏഴു ലക്ഷം കോടി രൂപയെന്ന് റിപ്പോർട്ട്.

• ജോലിയില്ലാത്ത സ്ത്രീകളെ വീട്ടമ്മയെന്ന് വിളിക്കുന്നത് തിരുത്തണമെന്ന് വനിതാ കമ്മിഷന്‍. വാര്‍ത്താവതരണത്തിലെ ലിംഗവിവേചന സങ്കുചിത്വം മാറ്റാനായി മാധ്യമങ്ങളുടെ സമീപനത്തിലും ഭാഷയിലും വരുത്തേണ്ട മാര്‍ഗരേഖയിലാണ് ഇതു പറയുന്നത്.

• അഞ്ചാം വയസ്സില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് പൂര്‍ണമായും കിടപ്പിലായ കുട്ടിക്ക് 1.29 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

• വയനാട് ദുരന്തത്തില്‍ സത്യവാങ്മൂലവുമായി കേന്ദ്രസര്‍ക്കാര്‍. നവംബര്‍ 13-നാണ് സംസ്ഥാനസര്‍ക്കാര്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. 2219 കോടി രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള ഈ റിപ്പോര്‍ട്ട് പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0