ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 22 നവംബർ 2024 | #NewsHeadlinesToday

• പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി താലൂക്ക്തല അദാലത്ത് നടത്താൻ മന്ത്രിസഭാ യോഗത്തിൻ്റെ തീരുമാനം. 2024 ഡിസംബർ, 2025 ജനുവരി മാസങ്ങളിലായാണ് അദാലത്ത് നടക്കുക.

• ശബരിമലയിൽ ഭക്തജന തിരക്കേറുന്നു. ഈ വർഷം ഏറ്റവും കൂടുതൽ തീർത്ഥാടകർ എത്തിയത് ഇന്നലെയെന്ന് കണക്കുകൾ. ഇന്നലെ മാത്രം ദർശനം നടത്തിയത് 77,026 തീർത്ഥാടകരാണ്.

• ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.

• ക്രിമിനല്‍ കേസുണ്ടെന്ന കാരണത്താല്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നത് വിലക്കാനാവില്ലെന്ന് സുപ്രീംകോടതി. കേരള ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

• ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികള്‍ കൂടി മരിച്ചു. ഇതോടെ അപകടത്തില്‍ മരണം 15 ആയി.

• ഗൗതം അദാനിക്കെതിരെ അമേരിക്കയില്‍ തട്ടിപ്പിനും വഞ്ചനാക്കുറ്റത്തിനും കേസ്. സൗരോര്‍ജ്ജ വിതരണ കരാറുകള്‍ നേടുന്നതുമായി ബന്ധപ്പെട്ടാണ് കേസ്.

• ന്യൂഡൽഹി-ഡെറാഡൂൺ ശതാബ്ദി എക്‌സ്‌പ്രസിന്‌ നേരെ കല്ലേറ്‌.  കല്ലേറിൽ ട്രെയിനിന്റെ  ജനൽ തകർന്നു, അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

• നഴ്‌സിങ് കോളജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ആരോപണ വിധേയരായ 3 വിദ്യാർത്ഥിനികൾ പൊലീസ് കസ്റ്റഡിയിൽ. ചുട്ടിപ്പാറ എസ്എംഇ നഴ്‌സിങ് കോളജ് വിദ്യാർത്ഥിനി അമ്മു എ സജീവ് ആണ് മരിച്ചത്. സഹപാഠികളെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയേക്കും.‌ 


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0