സെപ്റ്റംബറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ ടെലികോം വരിക്കാരെ ചേർത്തത് ബിഎസ്എൻഎൽ ആണ്. ജൂലൈ മുതൽ തുടർച്ചയായ മൂന്നാം മാസമാണ് ബിഎസ്എൻഎൽ കൂടുതൽ വരിക്കാരെ നേടുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ 8.4 ലക്ഷം വരിക്കാരെ ചേർത്തു. ഓഗസ്റ്റിൽ ഇത് 25 ലക്ഷത്തിലേറെയായിരുന്നു.
വിപണിയിൽ ഒന്നാം സ്ഥാനത്തുള്ള റിലയൻസ് ജിയോയ്ക്ക് സെപ്റ്റംബറിൽ 79.6 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു. അതേസമയം എയർടെല്ലിന് 14.3 ലക്ഷം വരിക്കാരെയും വോഡഫോൺ ഐഡിയയ്ക്ക് 15.5 ലക്ഷം വരിക്കാരെയും നഷ്ടമായി. ജൂലൈയിൽ സേവന നിരക്ക് വർധിപ്പിച്ചതിന് ശേഷം മൂന്ന് സ്വകാര്യ കമ്പനികളുടെയും വരിക്കാർ കൂട്ടത്തോടെ കുറയുകയാണ്. ഇതിൻ്റെ നേട്ടം ബിഎസ്എൻഎല്ലിന് ലഭിക്കുന്നുണ്ടെന്നാണ് കണക്ക്.
ബിഎസ്എൻഎല്ലിൻ്റെ വിപണി വിഹിതം 7.98 ശതമാനമാണ്, ജിയോയ്ക്ക് 40.2 ശതമാനവും എയർടെല്ലിന് 33.24 ശതമാനവും വിഐയും. 18.41 ശതമാനം.