അതി ക്രൂരം ; കണ്ണൂർ പയ്യന്നൂരിൽ വനിതാ പോലീസ് ഉദ്യോഗസ്ഥയെ പെട്രോളൊഴിച്ച് തീകൊളുത്തിയതിന് ശേഷം വെട്ടികൊന്നു. #Crime_News

പയ്യന്നൂർ : കരിവെള്ളൂരിൽ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയ ശേഷം വെട്ടിക്കൊന്ന സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. 
ചന്തേര പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയെയാണ് കൊലപ്പെടുത്തിയത്. പ്രതിയായ ഭർത്താവ് രാജേഷ് ഒളിവിലാണ്. വൈകിട്ട് 5.30ഓടെ കരിവെള്ളൂർ പലിയേരി കൊവ്വലിലെ വീട്ടിൽ വച്ചാണ് സംഭവം.

ആക്രമണം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനും സാരമായി പരിക്കേറ്റു. വാസുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പ്രചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ദിവ്യശ്രീ ചന്തേര പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറാണ്. ഇവരുടെ വിവാഹമോചന കേസ് കോടതിയിലാണ്.




ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0