ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 18 നവംബർ 2024 | #NewsHeadlinesToday

• ദീർഘദൂര ഹൈപ്പർസോണിക് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ. ഇതോടെ നൂതന മിസൈൽ സാങ്കേതിക വിദ്യയിൽ ഇടം പിടിച്ച് ഇന്ത്യയും.

• സിവിൽ പൊലീസ് ഓഫീസർ തസ്‌തികയിൽ പ്രതീക്ഷിത ഒഴിവുകൂടി കണ്ട് 2043 പേരെകൂടി നിയമിക്കുന്നു. നിയമന ശുപാർശ അയച്ചുതുടങ്ങിയതായി പിഎസ്‌സി അറിയിച്ചു. 2025 ജൂൺ വരെയുണ്ടാകുന്ന വിരമിക്കൽ ഒഴിവുകൾ കണക്കാക്കിയാണ്  ഇത്രയുംപേരെ നിയമിക്കുന്നത്.

• റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുറഹീമിന്റെ മോചന സംബന്ധിച്ച കേസ് ഡിസംബർ എട്ട് ഞായറാഴ്ച രാവിലെ 9.30ന് പരി​ഗണിക്കുമെന്ന് റഹിം സഹായ സമിതി അറിയിച്ചു.

• ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് തീർത്ഥാടകർക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാൻ ശബരിമല പാതയിൽ കനിവ് 108ന്റെ റാപ്പിഡ് ആക്ഷൻ മെഡിക്കൽ യൂണിറ്റുകൾ കൂടി വിന്യസിച്ചതായി മന്ത്രി വീണാ ജോർജ്.

• മണിപ്പൂരിലെ വംശീയ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയമാണെന്ന് ആരോപിച്ച് കോൺറാഡ് സാംഗ്മയുടെ നേതൃത്വത്തിലുള്ള നാഷണൽ പീപ്പിൾസ് പാർട്ടി പിന്തുണ പിൻവലിച്ചു.

• മണിപ്പൂരില്‍ വീണ്ടും രൂക്ഷമായ കലാപം കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. ജിരിബാമില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു.

• എരുമേലി അട്ടിവളവില്‍ ശബരിമല തീര്‍ത്ഥാടകരുടെ മിനി ബസ് മറിഞ്ഞു. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്ക്.

• നരേന്ദ്ര മോദിക്ക് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ച് നൈജീരിയ. ഗ്രാന്‍ഡ് കമാന്റര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ നൈജര്‍ ആണ് നല്‍കിയത്.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0