നാളെ നടത്താനിരുന്ന ഹയർ സെക്കന്‍ററി ഹിന്ദി പരീക്ഷ മാറ്റി; അവധി കഴിഞ്ഞ് ജനുവരി 5ന് നടത്തും. #Hindi_Exam_Postponed


തിരുവനന്തപുരം: രണ്ടാം പാദ വാർഷിക പരീക്ഷയുടെ ഭാഗമായി നാളെ നടത്താനിരുന്ന ഹയർ സെക്കൻഡറി ഹിന്ദി പരീക്ഷ മാറ്റി. മാറ്റിവച്ച പരീക്ഷ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജനുവരി 5ന് നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം അറിയിച്ചതാണിത്. ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ മാറ്റിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ചോദ്യപേപ്പർ മാറി പൊട്ടിച്ചത് ആണ് കാരണം എന്നാണ് സൂചന.

ഡിസംബർ 15-ന് ആരംഭിച്ച ക്രിസ്തുമസ് പരീക്ഷകൾ 23-ന് അവസാനിക്കും. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും ക്രിസ്തുമസ് അവധി. സാധാരണ ക്രിസ്മസിന് പത്ത് ദിവസമാണ് അവധി ലഭിച്ചിരുന്നതെങ്കിൽ ഈ വർഷം അത് 12 ആയി. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷയുടെ തീയതിയിൽ മാറ്റം വരുത്തിയതു മുതൽ അവധി ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിച്ചു. 



Tomorrow's Higher Secondary Hindi exam postponed

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0