സംസ്ഥാനത്തെ കോളേജുകളിൽ ഇന്ന് വിദ്യാഭ്യാസ ബന്ദ്‌ #CollegeStrike

തിരുവനന്തപുരം : എഐഎസ്എഫ് ഇന്ന് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ക്യാമ്പസ് വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു.  നാലുവർഷത്തെ ബിരുദ കോഴ്‌സ് ഫീസ് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദ്. 

 കേരള, കാലിക്കറ്റ് സർവകലാശാലകൾ നാലുവർഷത്തെ ബിരുദ കോഴ്‌സുകളുടെ പരീക്ഷാ ഫീസ് ക്രമാനുഗതമായി വർധിപ്പിക്കുന്നത് കേരളത്തിലെ വിദ്യാർഥികളോടുള്ള വെല്ലുവിളിയാണെന്ന് എ.ഐ.എസ്.എഫ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നിലവിലെ ഫീസ് നിരക്ക് മൂന്നിരട്ടി വർധിച്ചതായി ചൂണ്ടിക്കാട്ടി. 

 പുതിയ സിലബസ് അനുസരിച്ച് നാലുവർഷ ബിരുദത്തിന് സ്വമേധയാ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് ഈ ഫീസ് വർധന വെല്ലുവിളിയാണ്.  സാധാരണക്കാരായ വിദ്യാർഥികൾ ആശ്രയിക്കുന്ന സർവകലാശാലയുടെ ഈ വിദ്യാർഥി വിരുദ്ധ തീരുമാനം പ്രതിഷേധാർഹമാണെന്നും എഐഎസ്എഫ് ചൂണ്ടിക്കാട്ടി. 

 വിദ്യാഭ്യാസം വിദ്യാർത്ഥികളുടെ അവകാശമാണെന്ന് മനസ്സിലാക്കി കേരള, കാലിക്കറ്റ് സർവകലാശാലകളുടെ അങ്ങേയറ്റം വിദ്യാർത്ഥി വിരുദ്ധമായ ഈ തീരുമാനം പുനഃപരിശോധിച്ച് പിൻവലിക്കണമെന്ന് എഐഎസ്എഫ് സംസ്ഥാന എക്സിക്യൂട്ടീവ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0