നീലേശ്വരത്ത് തെയ്യത്തിൻ്റെ അടിയേറ്റ് യുവാവ് അബോധാവസ്ഥയിലായി. #neeleswaram
കാസർകോട്: നീലേശ്വരത്ത് തെയ്യത്തിന്റെ മർദനമേറ്റ് യുവാവ് ബോധരഹിതനായി. പള്ളിക്കര പാലാരകീഴിലെ വിഷ്ണുമൂർത്തി ക്ഷേത്രോത്സവത്തിനിടെയാണ് സംഭവം. രാത്രിയിൽ പൂമാരുതൻ ദൈവങ്ങളുടെ വെള്ളാട്ടം അവതരിപ്പിക്കുന്നതിനിടെയാണ് അയാൾക്ക് മർദ്ദനമേറ്റത്.വെള്ളാട്ടത്തിന്‍റെ ഭാഗമായി ആളുകളെ ഭയപ്പെടുത്തുന്നത് രീതി ഇവിടെ പ്രചാരത്തിലുണ്ട്.
എന്നാല്‍, കൈയിലിരുന്ന മരത്തിന്‍റെ പരിച തലയിൽ തട്ടി പരിസരവാസിയായ മനു അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.