ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസ് കത്തിനശിച്ചു; ആളപായമില്ല. #kannur


ഇരിട്ടി: ഇരിട്ടിയിലെ മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ്ബസിന് തീപിടിച്ചു.ആളപായമില്ല. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. ബസ് പൂർണ്ണമായും കത്തിനശിച്ചു.


വിരാജ്പേട്ടയിൽ നിന്നും ഇരിട്ടിയിലേക്ക് വരുന്ന ബസ്സിനാണ് തീപിടിച്ചത്.ബസ്സില്‍ യാത്രക്കാരില്ലാതിരുന്നത് കൊണ്ടുതന്നെ വലിയ ദുരന്തം ഒഴിവായി. ഡ്രൈവറും സഹായിയും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. തീപിടുത്തത്തെത്തുടർന്ന് ഇരുവരും പുറത്തിറങ്ങി രക്ഷപ്പെട്ടു.

പെട്ടെന്ന് തന്നെ തീ ആളിപടരുകയായിരുന്നു. ഇരിട്ടിയിൽ നിന്നുള്ള അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റുകൾ തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ബസ് പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഇരിട്ടിയിൽ നിന്ന് വിരാജ്പേട്ടയിലേക്ക് തീർത്ഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ  ഇറക്കിയ ശേഷം തിരികെ വരുംവഴിയാണ് അപകടം നടന്നതെന്ന് റിപ്പോര്‍ട്ട്‌കള്‍ പറയുന്നു.

Tourist bus catches fire at Makkoottam pass, Kannur

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0