വിനോദയാത്രയ്ക്കിടെയുണ്ടായ തര്‍ക്കം പകയായ് മാറി.പയ്യന്നൂരിൽ പ്ലസ് ടു വിദ്യാർഥികൾക്ക് ക്രൂരമർദ്ദനം; അധ്യാപകനും സുഹൃത്തുക്കൾക്കുമെതിരെ കേസ് #payyannur




കണ്ണൂർ: പയ്യന്നൂരിൽ പ്ലസ് ടു വിദ്യാർത്ഥികളെ അധ്യാപകൻ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയിൽ കേസെടുത്തു. കണ്ണൂർ പയ്യന്നൂർ ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ താൽക്കാലിക അധ്യാപകനായ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

വിനോദയാത്രയ്ക്കിടെയുണ്ടായ തർക്കമാണ് മർദ്ദനത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രശ്‌നം ഒത്തുതീർപ്പാക്കുന്നതിന്റെ പേരിൽ ലിജോ ജോൺ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ലിജോ ജോണും സുഹൃത്തുക്കളും വളഞ്ഞിട്ട് മർദിച്ചതായി വിദ്യാർത്ഥികൾ പറഞ്ഞു.

നാലുപേർ ഇരുട്ടിലേക്ക് കൊണ്ടുപോയി മർദിച്ചു. വടികൊണ്ട് അടിക്കുകയും ചെയ്തു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ, മർദ്ദനത്തിന്റെ പാടുകൾ കണ്ടതിനെത്തുടർന്ന് കുടുംബാംഗങ്ങൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മൂന്ന് വിദ്യാർത്ഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. 

 Plus Two students beaten up in Payyannur case filed against teacher

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0