ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 17 നവംബർ 2024 | #NewsHeadlinesToday

• അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് ശബരിമലയിൽ റോപ്‌വേ പദ്ധതി യാഥാർഥ്യമാവുന്നു. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നൽകിയാണ്‌ പദ്ധതി നടപ്പാക്കുക. ഇത്‌ സംബന്ധിച്ചുള്ള ഉത്തരവ് സർക്കാർ ശനിയാഴ്‌ച പുറത്തിറക്കി.

• ശമ്പളത്തിന്‌ ആനുപാതികമായ ഉയർന്ന പി എഫ്‌ പെൻഷൻ അവശ്യപ്പെട്ടുള്ള അപേക്ഷകളിൽ ഇനിയൊരു ഉത്തരവ്‌ ഉണ്ടാകുംവരെ തുടർനടപടികൾ വേണ്ടെന്ന്‌ കേന്ദ്ര സർക്കാർ നിർദേശം.

• ഭക്ഷ്യോൽപ്പന്നങ്ങളുടെ വിലക്കയറ്റംമൂലം രാജ്യത്തെ വിലക്കയറ്റത്തോത്‌ ഉയരുന്നത് സാധാരണക്കാരന് തിരിച്ചടിയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.

• ‘കാലാവസ്ഥാ നീതി’ ആവശ്യപ്പെട്ട്‌ യു എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ (കോപ്‌ 29) പ്രധാന വേദിക്ക്‌ മുന്നിൽ നൂറുകണക്കിന്‌ ആളുകൾ അണിനിരന്ന മനുഷ്യച്ചങ്ങല.

• പ്രസവാനന്തര വിഷാദം ഉണ്ടെന്ന കാരണത്താല്‍ കുട്ടിയുടെ സ്ഥിരം കസ്റ്റഡി അമ്മയില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.പിതാവിന് കുട്ടിയുടെ സംരക്ഷണാവകാശം നല്‍കിക്കൊണ്ടുള്ള കുടുംബ കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

• പൊലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടയാള്‍ പിടിയില്‍. സന്തോഷ് സെല്‍വം എന്നയാളാണ് പിടിയിലായത്.

• തെലുങ്ക് വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ നടി കസ്തൂരി അറസ്റ്റില്‍. ഹൈദരാബാദില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത. ചെന്നൈയില്‍ നിന്നുള്ള പ്രത്യേക അന്വേഷണസംഘമാണ് നടിയെ് കസ്റ്റഡിയിലെടുത്തത്.

• രാജ്യത്തിന്റെ അഖണ്ഡതയ്ക്കുതന്നെ ഭീഷണിയുയർത്തുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി അമേരിക്കൻ കമ്പനി തിരുവനന്തപുരം ഉൾപ്പെടെ 54 ഇന്ത്യൻ നഗരങ്ങളിൽ സംശയകരമായ സർവേ നടത്തിയതിൽ കേന്ദ്രസർക്കാർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0