• ഇന്ന് ശിശുദിനം. കുട്ടികളെ ജീവനുതുല്യം സ്നേഹിച്ച ഇന്ത്യയുടെ പ്രഥമ
പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനം. കുട്ടികളുടെ സ്വന്തം
ചാച്ചാജിയുടെ ജന്മദിനമായ നവംബർ പതിനാലിനാണ് ഇന്ത്യയിൽ ശിശു ദിനം
ആഘോഷിക്കുന്നത്.
• ഉപതെരഞ്ഞെടുപ്പിൽ വയനാട്
ലോക്‌സഭാ മണ്ഡലത്തിൽ 64.71 ശതമാനവും ചേലക്കര നിയമസഭാ മണ്ഡലത്തിൽ 72.77
ശതമാനവും പോളിങ്. രണ്ടിടങ്ങളിലും കഴിഞ്ഞ തവണത്തേക്കാൾ പോളിങ് കുറവാണ്.
• മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്.
• സംസ്ഥാന സിവിൽ സപ്ലൈസ് കോർപറേഷൻ കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ
സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ
അറിയിച്ചു.
• ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റേതെന്ന് സംശയിക്കുന്നവരുടെ മോഷണം
വ്യാപിച്ചതും ഇവരുടെ ദൃശ്യങ്ങള്‍ പ്രചരിക്കുകയും ചെയ്തതോടെ ജനങ്ങള്‍
ഭീതിയിൽ.
• ഇരുപത്തിയൊൻപതാമത് രാജ്യാന്തര ചലച്ചിത്ര മേളയ്ക്കുള്ള സംഘാടകസമിതി
രൂപീകരിച്ചു. ഡിസംബർ 13 മുതൽ 20 വരെ 15 തിയേറ്ററുകളിലായാണ് മേള
സംഘടിപ്പിക്കുന്നത്.
• ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തിൽ ഡി സി ബുക്സിന് വക്കീൽ നോട്ടീസ്. താൻ
അറിയാത്ത കാര്യങ്ങളാണ് പുറത്ത് വന്നത്. ഡി സി ബുക്സ് പുറത്തുവിട്ട
പോസ്റ്റുകൾ പിൻവലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് ജയരാജൻ ആവശ്യപ്പെട്ടു.
• വൈറ്റ് ഹൗസിൽ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ സ്വീകരിച്ച് ജോ ബൈഡൻ.
അടുത്ത വർഷം ജനുവരി 20 ന് സമാധാനപരമായ അധികാര കൈമാറ്റം ഇരു നേതാക്കളും
രാജ്യത്തിന് ഉറപ്പ് നൽകിയതായി അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
• ദക്ഷിണാഫ്രിക്കയ്ക്ക്
എതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാംമത്സരത്തില്‍ ഇന്ത്യക്ക് വിജയം. 220
റണ്‍സ് വിജയലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 208 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ.