• ഷൊർണ്ണൂരിൽ തീവണ്ടി തട്ടി നാല് തൊഴിലാളികൾ മരിച്ച
സംഭവത്തിൽ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാൻ സംസ്ഥാന ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകി
മന്ത്രി വി ശിവൻകുട്ടി.
• തെക്ക് കിഴക്കന്‍ അറബിക്കടലിന് മുകളില്‍ തെക്കന്‍ കേരളത്തിന് സമീപം
ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത 5 ദിവസം കൂടി
മഴയ്ക്ക് സാധ്യത.
• സംസ്ഥാന സ്‌കൂൾ
കായികമേളയിൽ പങ്കെടുക്കാനെത്തുന്ന താരങ്ങൾക്ക് മെട്രോയിൽ സൗജന്യമായി
യാത്ര ചെയ്യാം. അഞ്ച് മുതൽ 11 വരെ ദിവസവും 1000 താരങ്ങൾക്കാണ് സൗജന്യയാത്ര അനുവദിച്ചിരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
• തൃശൂർപൂര നഗരിയിലെത്താൻ ആംബുലൻസിൽ യാത്രചെയ്ത സംഭവത്തിൽ കേന്ദ്ര സഹമന്ത്രി
സുരേഷ് ഗോപിക്കെതിരെ കേസെടുത്ത് പൊലീസ്. തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്.
• മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി
മറിഞ്ഞു. മുപ്പതിലേറെ പേര്‍ക്ക്
പരുക്കേറ്റെന്നാണ് വിവരം.
• മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് തലകീഴായി
മറിഞ്ഞു. ബസില്‍ ആളുകള്‍ കുറവായിരുന്നു. മുപ്പതിലേറെ പേര്‍ക്ക്
പരുക്കേറ്റെന്നാണ് വിവരം.
• വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ പെട്ടയാളുതെന്ന് കരുതുന്ന
മൃതദേഹ ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്നുമാണ് ശരീരഭാഗം
കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹ ഭാഗം.
• 66-ാം സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ ഉദ്ഘാടന ദിവസമായ ഇന്ന്
മത്സരങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തിട്ടില്ല. കായിക ഇനങ്ങളിലെ പോരാട്ടങ്ങള്‍
നാളെ മുതല്‍ ആരംഭിക്കും. 15 കായിക ഇനങ്ങളുടെ രജിസ്‌ട്രേഷന്‍ ആണ് ഇന്ന്
നടക്കുക.