കണ്ണൂർ : നഴ്‌സിംഗ് വിദ്യാർത്ഥിനി കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ നിന്നും ട്രാക്കിലേക്ക് വീണു. ഞായറാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പുതുച്ചേരി എക്‌സ്പ്രസിൽ വിദ്യാർത്ഥി ഓടി കയറാൻ ശ്രമിച്ചതാണ് അപകട കാരണം.
മംഗലാപുരത്ത് നഴ്സിംഗ് വിദ്യാർഥിയായ ഇരിട്ടി കിളിയന്തറയിലെ റിയ റോസ് ആണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
കണ്ണൂരിലെത്തിയപ്പോൾ സാധനങ്ങൾ വാങ്ങാൻ ട്രെയിനിൽ നിന്നിറങ്ങി. ഷോപ്പിംഗിനിടെ ട്രെയിൻ നീങ്ങിയപ്പോൾ യുവതി ഓടിപ്പോകാൻ ശ്രമിച്ചു. എന്നാൽ ഡോർ ഹാൻഡിൽ വിട്ട് ട്രാക്കിലേക്ക് വീഴുകയായിരുന്നു.
അപകടത്തെ തുടർന്ന് ട്രെയിൻ നിർത്തുകയും സ്റ്റേഷനിലുണ്ടായിരുന്ന യാത്രക്കാരും റെയിൽവേ പോലീസും ചേർന്ന് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.