• ശബരിമല മണ്ഡല,
മകരവിളക്ക് തീർഥാടകർക്ക് സർവസൗകര്യങ്ങളും ഒരുക്കി സർക്കാരും
തിരുവിതാംകൂർ ദേവസ്വം ബോർഡും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ
ചേർന്ന ഉന്നതതലയോഗം അവസാനഘട്ട ക്രമീകരണങ്ങൾ വിലയിരുത്തി.
• കാർഷികോൽപ്പന്നങ്ങളുടെ
കയറ്റുമതിയിൽ മികച്ച നേട്ടം കൈവരിച്ച് കേരളം. 2024–25
സാമ്പത്തികവർഷത്തിന്റെ ഏപ്രിൽ മുതൽ ആഗസ്തു-വരെയുള്ള ആദ്യ അഞ്ചുമാസം
1761.75 കോടി -രൂപയാണ് കേരളം നേടിയത്.
• എസ്എസ്എൽസി
പരീക്ഷയെഴുതാൻ സവിശേഷ സഹായം തേടുന്ന വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും
വർധിക്കുന്നെന്ന് കണക്കുകൾ. കഴിഞ്ഞവർഷം 26,518 വിദ്യാർഥികൾക്കാണ്
സവിശേഷസഹായം ലഭ്യമായത്.
• ദീപാവലിക്ക് ശേഷം
ഇന്ത്യയിലെ നൂറോളം നഗരങ്ങളിലെ വായുനിലവാരം മോശമായെന്ന് റിപ്പോർട്ട്.
വായുനിലവാരസൂചിക ലഭ്യമായ രാജ്യത്തെ 265 നഗരങ്ങളിൽ 99 നഗരങ്ങളിൽ വായുനിലവാരം
മോശമായതായാണ് കേന്ദ്ര മലിനീകരണ നിയന്ത്രണബോർഡ് നൽകുന്ന വിവരം.
• നീലേശ്വരം തെരു
അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രം കളിയാട്ട മഹോത്സവത്തിനിടെയുണ്ടായ
വെടിക്കെട്ടപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു.
• ജമ്മു കശ്മീരിൽ
രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.
അനന്ത്നാഗിലെ ഹൽക്കൻ ഗലി പ്രദേശത്ത് രണ്ടു ഭീകരരെയും ശ്രീനഗറിലെ
ഖാൻയാറിൽ ഒരാളെയുമാണ് വധിച്ചത്.
• ഷൊര്‍ണൂറില്‍ ട്രയിന്‍ തട്ടി 4 ശുചീകരണ തൊഴിലാളികള്‍ മരിച്ചു. കേരള
എക്സ്പ്രസ്സാണ് തട്ടിയത്. ട്രാക്കില്‍ നിന്നും
മാലിന്യം എടുത്തുകൊണ്ടിരിക്കുകയായിരുന്ന ഇവര്‍ ട്രയിന്‍ വരുന്ന ശബ്ദം
കേട്ടിരുന്നില്ല.