• ഇന്ന് കേരളപ്പിറവി ദിനം. കേരളത്തിന്റെ 68-ാം പിറന്നാള്‍. ആരോഗ്യ രംഗവും
വിദ്യാഭ്യാസ രംഗവുമടക്കം വിവിധ മേഖലകളില്‍ കേരളം സൃഷ്ടിച്ച മാതൃകകള്‍ മറ്റു
സംസ്ഥാനങ്ങള്‍ അനുകരിച്ചുകൊണ്ടേയിരിക്കുന്നു എന്നത് തന്നെയാണ് കേരളത്തെ വ്യത്യസ്തമാക്കുന്നത്.
• ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ
മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും
മരിച്ചു. ബുധനാഴ്ചയാണ് സംഭവം.
• തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി
മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട് സിറ്റി
സിഇഒ രാഹുല്‍ ശര്‍മയും ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി.
• മൂന്ന് വർഷത്തിനിടെ
സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌തത് 1,85,174 വൈദ്യുത വാഹനം. ഈ വർഷം ഇതുവരെ
69,748 വൈദ്യുത വാഹനങ്ങൾ നിരത്തിലിറങ്ങിയതായും കണക്കുകൾ.
• സംസ്ഥാന സർക്കാരിന്റെ
പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും
എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.
• സംസ്ഥാന സർക്കാരിന്റെ
പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും
എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്‌കാരം.
• യു എ ഇ സർക്കാർ
പ്രഖ്യാപിച്ച പൊതുമാപ്പ് രണ്ടുമാസത്തേക്ക് കൂടി നീട്ടി. ഫെഡറൽ അതോറിറ്റി
ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട്സ് സെക്യൂരിറ്റിയാണ്
ഇക്കാര്യം അറിയിച്ചത്. പുതിയ സമയപരിധി 2024 ഡിസംബർ 31-ന് അവസാനിക്കും.
• പത്ത് മാസത്തിനിടെ
സംസ്ഥാനത്ത് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായത് 635 കോടി രൂപ. ഓൺലൈൻ
ട്രേഡിങ്, ജോലി വാഗ്‌ദാനം എന്നിവയടക്കമുള്ള തട്ടിപ്പിലൂടെയാണ് ഈ നഷ്ടം.
32000 ഓൺലെെൻ തട്ടിപ്പു കേസാണ് ഈ കാലയളവിൽ രജിസ്റ്റർ ചെയ്‌തത്.
• പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാണ ബ്രാൻഡായ ബിപിഎല്ലിന്റെ സ്ഥാപക ഉടമ ടിപിജി നമ്പ്യാർ അന്തരിച്ചു. കണ്ണൂർ തലശ്ശേരി സ്വദേശിയാണ്.