രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിൻ്റെ വില വീണ്ടും വർധിപ്പിച്ചു. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചത്. ആഭ്യന്തര സിലിണ്ടർ വിലയിൽ മാറ്റമില്ല. 1810 രൂപ 50 പൈസയാണ് കൊച്ചിയിലെ വില. നേരത്തെ ഇത് 1749 രൂപയായിരുന്നു.
ഡൽഹിയിൽ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 1802 രൂപ. മുംബൈയിൽ 1754 രൂപയായും കൊൽക്കത്തയിൽ 1911 രൂപയായും വില ഉയർന്നു.
വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിൻ്റെ വിലയിൽ കഴിഞ്ഞ മാസം 50 രൂപയുടെ വർധനയുണ്ടായി. സെപ്റ്റംബറിൽ 100 രൂപ വർധിപ്പിച്ചു. നാല് മാസത്തിനുള്ളിൽ 157.50.
വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വര്‍ധിച്ചു... #LPG
By
Editor
on
നവംബർ 01, 2024