ഇന്ത്യ - ചൈന അതിര്‍ത്തിയില്‍ ഈ ദീപാവലി കാലം വളരെ പ്രത്യേകതയുള്ളതായിരുന്നു. ഏറെ നാളത്തെ പിരിമുറുക്കം നിറഞ്ഞ അന്തരീക്ഷത്തിന് ശേഷം പരസ്പരം മധുരം കൊടുത്തുകൊണ്ട് ദീപാലി ആഘോഷിക്കുന്ന കാഴ്ച ഹൃദ്യമായി മാറി.
ഇന്ത്യൻ ആർമിയും ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ബുധനാഴ്ച കിഴക്കൻ ലഡാക്കിലെ ഡെപ്സാങ്, ഡെംചോക്ക് പ്രദേശങ്ങളിൽ പിന്‍വാങ്ങല്‍ പ്രക്രിയ പൂർത്തിയാക്കിയതിന് പിന്നാലെയാണ് സൈനികർക്ക് യഥാർത്ഥ നിയന്ത്രണരേഖയിൽ പട്രോളിംഗ് ആരംഭിക്കാൻ വഴിയൊരുക്കിയത്.
സൈനികർ, ആയുധങ്ങൾ, ഉപകരണങ്ങൾ, ഷെൽട്ടറുകൾ എന്നിവ 2020 ഏപ്രിലിന് മുമ്പ് ഉണ്ടായിരുന്ന സ്ഥാനത്തേക്ക് മാറ്റുന്നതിനായി ഒക്‌ടോബർ 21 ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രി ഉള്‍പ്പടെയുള്ള നയതന്ത്രജ്ഞര്‍ നടത്തിയ ചർച്ചകളെത്തുടർന്നാണ് കരാറിന് അന്തിമരൂപം നൽകിയത്. ഇത് ഏകദേശം 2020 മുതല്‍ ൽ ഉയർന്നുവന്ന പ്രശ്‌നങ്ങളുടെ പരിഹാരത്തിലേക്ക് അത് നയിക്കും.
1962 ലെ യുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ഇന്ത്യ-ചൈന അതിർത്തി പ്രതിസന്ധി അടയാളപ്പെടുത്തിയ അക്രമാസക്തമായ ഗാൽവാൻ എപ്പിസോഡ് ഉൾപ്പെടെയുള്ള നാല് വർഷത്തെ പിരിമുറുക്കത്തിന് ശേഷം, ഡെംചോക്കിലെയും ഡെപ്‌സാങ്ങിലെയും രണ്ട് ഘർഷണ പോയിൻ്റുകളിൽ അവസാനത്തെ ഒരു മുന്നേറ്റം നേടാൻ ഇരുപക്ഷത്തിനും കഴിഞ്ഞു.