ദുബായ്: ഇന്ത്യ കയറ്റുമതി നിരോധനം നീക്കം ചെയ്തതോടെ യുഎഇയിൽ ബസ്മതി ഇതര അരിയുടെ വില 20 ശതമാനം വരെ കുറഞ്ഞേക്കും. എല്ലാ വർഷവും ഇന്ത്യയിൽ നിന്നാണ് യു.എ.ഇയിലേക്ക് ഏറ്റവും കൂടുതൽ അരി കയറ്റുമതി ചെയ്യുന്നത്. അതേസമയം ശനിയാഴ്ചയാണ് ബസ്മതി ഇതര വെള്ള അരിയുടെ കയറ്റുമതി വിലക്കു നീക്കി ഇന്ത്യ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
ഇന്ത്യയിൽ നിന്നും ഒരു ടൺ അരിക്ക് 40,000 രൂപ (ഏകദേശം 1,800 ദിർഹം) എന്ന അടിസ്ഥാന വിലയിലാണ് കയറ്റുമതി ചെയ്യുന്നത്. ഇന്ത്യൻ പാടശേഖരത്തിൽ മികച്ച വിളവിന്റെ ഫലമായി കയറ്റുമതി തീരുവകളും ഇന്ത്യ നീക്കിയതായും റിപ്പോർട്ടുണ്ട്.