കണ്ണൂർ നഗരത്തിലെ മുഴുവൻ റോഡുകളുടെയും പ്രവൃത്തി ഉടൻ പൂർത്തീകരിക്കും... #Kannur

കണ്ണൂർ: കോർപ്പറേഷൻ വാർഷിക പദ്ധതിയിൽ പ്പെടുത്തി മുൻസിപ്പൽ പരിധിയിലുള്ള റോഡ് പുനരുദ്ധാരണം പദ്ധതിയിൽ പെടുത്തി നടപ്പാക്കുന്ന എം എ റോഡ് ഇൻ്റർലോക്ക് പാകൽ പ്രവൃത്തി പൂരോഗമിക്കുന്നു. ഇതേ പദ്ധതിയിൽ പെടുത്തി ചെമ്പൂട്ടി ബസാർ, എം എ ക്രോസ് റോഡ്,  വ്യാപാരഭവൻ റോഡ്, കക്കാട് ചെനോളി റോഡ് തുടങ്ങി റോഡുകളും അഭിവൃദ്ധിപ്പെടുത്തുന്നുണ്ട്. ഇതിൻ്റെ പ്രാരംഭ നടപടികൾ പൂർത്തിയായതായും ഡിസംബർ മാസത്തിനുള്ളിൽ തന്നെ മുഴുവൻ പ്രവൃത്തികളും പൂർത്തിയാക്കുമെന്നും മേയർ മുസ്ലിഹ് മഠത്തിൽ പറഞ്ഞു. 

കോർപറേഷൻ പരിധിയിലെ മിക്ക റോഡുകളും ടാറിംഗിനും റീടാറിംഗിനുമായി നല്ല തുക നീക്കി വെച്ചിട്ടുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ മുഴുവൻ ഡിവിഷനുകളിലെയും  റോഡ് പ്രവൃത്തികൾ പൂർത്തികരിക്കുമെന്നും മേയർ അറിയിച്ചു. 
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0