• മത്സ്യത്തൊഴിലാളി
കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ പുനർഗേഹം പദ്ധതി വഴി സംസ്ഥാന സർക്കാർ
നിർമിക്കുന്ന 1,112 ഫ്ലാറ്റുകളുടെ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു.
കൂടുതൽ ഫ്ലാറ്റുകൾ തിരുവനന്തപുരം ജില്ലയിലാണ്.
• മൂന്നൂറോളംപേരുടെ
മരണത്തിനിടയാക്കിയ വയനാട് ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് രണ്ടുമാസം
പിന്നിട്ടിട്ടും സഹായം അനുവദിക്കാതെ കേന്ദ്രസർക്കാർ. ദേശീയ
ദുരന്തപ്രതികരണ നിധിയിൽ നിന്ന് വിഹിതം അനുവദിച്ച് തിങ്കളാഴ്ച
ഇറക്കിയ ധനസഹായ പട്ടികയിലും കേരളം ഉൾപ്പെട്ടില്ല.
• അന്താരാഷ്ട്ര ബഹിരാകാശ
നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും
തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം
ബഹിരാകാശനിലയത്തിലെത്തി.
• സംസ്ഥാനത്ത് ട്രെയിൻ യാത്ര അതീവ ദുഷ്ക്കരമാകുന്നു,
വേണാട് എക്‌സ്‌പ്രസിലെ
തിരക്കിനിടയിൽ വീണ്ടും യാത്രക്കാരി കുഴഞ്ഞുവീണു. ചങ്ങനാശേരിയിൽനിന്ന് ആലുവയിലേക്ക് യാത്രചെയ്‌ത യാത്രക്കാരിയാണ് തലകറങ്ങി വീണത്.
• വസ്‌തു
രജിസ്‌ട്രേഷനുൾപ്പെടെ മുന്നാധാരംതേടി ഇനിമുതൽ ഓഫീസുകൾ
കയറിങ്ങിറങ്ങേണ്ടിവരില്ല. എല്ലാ ആധാരവും ഡിജിറ്റലാക്കുന്നതിന്റെ ആദ്യഘട്ടം
രജിസ്‌ട്രേഷൻ വകുപ്പ് 31ന് പൂർത്തിയാക്കും.
• അന്താരാഷ്ട്ര ബഹിരാകാശ
നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിനെയും ബുച്ച് വിൽമോറിനെയും
തിരിച്ചെത്തിക്കാനുള്ള സ്‌പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം
ബഹിരാകാശനിലയത്തിലെത്തി.
• വിമാന അപകടത്തില്‍ കാണാതായ മലയാളി സൈനികന്റെ ഭൗതിക ശരീരം 56
വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂര്‍ ഒടാലില്‍ ഓ. എം.
തോമസിന്റെ മകന്‍ തോമസ് ചെറിയാന്‍ ആണ് 1968 ല്‍ മരണമടഞ്ഞത്.